സൗദിയില്‍ നിന്ന് അരക്കോടിയുമായി കടന്നയുവാവിനെ പോലീസ് തെരയുന്നു


കണ്ണൂര്‍ : ഗള്‍ഫില്‍ നിന്ന് അരക്കോടിയുമായി കടന്നുകളഞ്ഞ യുവാവിനെ പോലീസ് തെരയുന്നു. ആദികടലായി കുറുവ പള്ളിക്കടുത്ത തമന്നയില്‍ സാബിറാണ് സൗദിയില്‍ നിന്ന് 52ലക്ഷത്തോളം രൂപ തട്ടിയെടുത്ത് മുങ്ങിയത്. ബന്ധുവായ തലശ്ശേരി പാറാലിലെ സഫാ ക്വാട്ടേഴ്‌സില്‍ പി കെ റഷീദാണ് സാബിറിനെതിരെ കണ്ണൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കിയത്.
റഷീദിന്റെ അമ്മാവന്‍ പി കെ സഹീദിന്റെ ജിദ്ദയിലെ കാര്‍ഗോ സ്ഥാപനത്തില്‍ നിന്നാണ് സാബിര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. കമ്പനിയിലെ ഏഴ് ജീവനക്കാരുടെ തൊഴില്‍ കാര്‍ഡ് ഉപയോഗിച്ചാണ് തന്റെ ഫെഡറല്‍ബാങ്ക് അക്കൗണ്ടിലേക്ക് സാബിര്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തത്. തുടര്‍ന്ന് നാട്ടിലേക്ക് വന്ന സാബിര്‍ സഹീദിന്റെ ഉടമസ്ഥതയിലുള്ള കണ്ണൂര്‍ സിറ്റി സിഫ്റ്റ് പെട്രോള്‍ പമ്പില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയതായും പരാതിയുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم