ബിജെപി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഉജ്ജ്വല തുടക്കം

പാനൂര്‍: കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍, പന്ന്യന്നൂര്‍ ചന്ദ്രന്‍, ടി.അശ്വനികുമാര്‍ തുടങ്ങിയ സംഘപരിവാര്‍ നേതാക്കളുടെ വധക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ പ്രക്ഷോഭയാത്രയ്ക്ക് പാനൂരില്‍ തുടക്കം.
അഖിലേന്ത്യാ സെക്രട്ടറി പി.മുരളീധരറാവു, ജാഥാ ലീഡര്‍ രഞ്ചിത്തിന് പാര്‍ട്ടി പതാക കൈമാറിക്കൊണ്ടാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.അശോകന്‍ അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.പത്മിനിടീച്ചര്‍, ദേശീയസമിതി അംഗം പി.പി.കരുണാകരന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി പി.രാഘവന്‍, സംസ്ഥാന-ജില്ലാ നേതാക്കളായ ഒ.കെ.വാസുമാസ്റ്റര്‍, യു.ടി.ജയന്തന്‍, കെ.കെ.വിനോദ്കുമാര്‍, കായക്കല്‍ കൃഷ്ണന്‍, പി.സത്യപ്രകാശ്, വി.പി.ബാലന്‍, വിജയന്‍ വട്ടിപ്രം, കെ.സുകുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വി.പി.സുരേന്ദ്രന്‍ സ്വാഗതവും കെ.കെ.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ട മൊകേരി ഈസ്റ്റ് യു.പി സ്‌കൂളില്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ജാഥ പര്യടനമാരംഭിക്കും. വൈകുന്നേരം 6 മണിക്ക് കടവത്തൂരില്‍ നടക്കുന്ന യാത്രയുടെ ആദ്യദിന സമാപന സമ്മേളനം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
ബുധനാഴ്ച ചമ്പാട് അരയാക്കൂലില്‍ നിന്നാരംഭിക്കുന്ന യാത്ര വൈകുന്നേരം തലശ്ശേരിയില്‍ സമാപിക്കും. അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. 27 ന് മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് കാക്കയങ്ങാട് നടക്കുന്ന സമാപന സമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.വി.വി.രാജേഷ് സംബന്ധിക്കും.
28 ന് മുഴക്കുന്നില്‍ നിന്നാരംഭിക്കുന്ന യാത്ര വൈകുന്നേരം നടുവിലില്‍ സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 29 ന് പന്നിയൂരില്‍ നിന്നാരംഭിച്ച് തളിപ്പറമ്പില്‍ സമാപിക്കുന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. 30 ന് ആരംഭിക്കുന്ന യാത്ര വൈകുന്നേരം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ വമ്പിച്ച പൊതു സമ്മേളനത്തോടെ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സമാപന സമ്മേളനങ്ങളില്‍ മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും.
ജാഥാ പരിപാടി ഇന്ന് രാവിലെ മൊകേരി ഈസ്റ്റ് യു.പി സ്‌കൂള്‍ പരിസരം, പാത്തിപ്പാലം-10.00, കൊട്ടയോടി-10.30, കോട്ടയംപൊയില്‍-11.00, കൂത്തുപറമ്പ്-11.30, അയ്യപ്പന്‍തോട്-12,00, നീര്‍വേലി-12.30, ചിറ്റാരിപ്പറമ്പ്-1.00, കണ്ണവം-1.30, ചെറുവാഞ്ചേരി-3.00, കൂന്നോത്ത് പറമ്പ്-3.30, വടക്കേ പൊയിലൂര്‍-4.00, തൂവ്വക്കുന്ന്-4.30, കല്ലിക്കണ്ടി-5.00, പാറാട്-5.30, താഴെ പൂക്കോം-6.00, പെരിങ്ങത്തൂര്‍-6.30, കടവത്തൂര്‍ സമാപനം-7.00.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم