എസ്എന്‍ കോളജ് സംഘര്‍ഷം: നാലുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറി നിധീഷ് ചാലാട് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ എസ്എന്‍ കോളജില്‍ മര്‍ദിച്ച സംഭവത്തില്‍ നാലു എസ്എഫ്‌ഐ പ്രവര്‍ത്തകരെ ടൗണ്‍പോലീസ് അറസ്റ്റുചെയ്തു. അറഫാത്ത്, ചേതന്‍, സജിന്‍, പ്രേംജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെ കോളജുകളില്‍ കെഎസ്‌യു പഠിപ്പ് മുടക്കി. വിദ്യാലയങ്ങളില്‍ പ്രതിഷേധ പ്രകടനവും നടന്നു. കണ്ണൂര്‍ നഗരത്തില്‍ നടന്ന പ്രകടനത്തിനു ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, റിജില്‍ മാക്കുറ്റി, രാഹുല്‍ പുഴാതി, അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم