തലശ്ശേരി: ആന്ധ്രയ്ക്കെതിരെയുളള രഞ്ജി ക്രിക്കറ്റ് മത്സരത്തിലെ രണ്ടാംദിനത്തില്‍ കേരളം 486 റണ്‍സിന് പുറത്തായി. 4ന് 236 എന്ന നിലയില്‍ വ്യാഴാഴ്ച കളിപുനരാംഭിച്ച കേരളം ക്യാപ്റ്റന്‍ സച്ചിന്‍ബേബി(62), വൈസ് ക്യാപ്റ്റന്‍ റോബര്‍ട്ട് ഫെര്‍ണ്ണാണ്ടസ്(88), പി. പ്രശാന്ത്(68) എന്നിവരുടെ അര്ധശതകത്തിലൂടെയാണ് ഭദ്രമായ സ്കോര്‍ നേടിയത്.
കേരളത്തിനു വേണ്ടി പാഡുകെട്ടിയ കണ്ണൂര്‍ താഴെചൊവ്വസ്വദേശി ഷാഹിദ്(37) റണ്‍സെടുത്തു കൊണ്ട് കാണികളുടെ കൈയടി നേടി. ആന്ധ്രയ്ക്കു വേണ്ടി പി. വിജയകുമാറും ശങ്കരറാവുവും ഷെയ്ക്ക് ബാഷയുമായണ് കേരളത്തിന്റെ മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തിയത്. വ്യാഴാഴ്ച ബാറ്റിംഗ് ആരംഭിച്ച ആന്ധ്ര വിക്കറ്റൊന്നും നഷ്ടമാകാതെ 42റണ്‍സെടുത്തിട്ടുണ്ട്. ശ്രീകര്‍ ഭരത്(26) പ്രശാന്ത് കുമാര്‍(10) എന്നിവരാണ് ക്രീസില്‍.

Keywords: Kerala, Kannur, Thalassery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
إرسال تعليق