കണ്ണൂര്‍: അഞ്ചു കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളാപ്പിലെ തൈക്കണ്ടി ഹുസൈന് കുഞ്ഞി(30) യാണ് അറസ്റ്റിലായത്. തളാപ്പ് ജുമാമസ്ജിദിന് സമീപത്തുനിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. കഞ്ചാവുമായി പളളിക്ക് സമീപം നില്‍ക്കുകയായിരുന്ന ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍നിന്നും പരിസത്തുനിന്നുമാണ് പൊലീസ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് കഞ്ചാവ് സൂക്ഷിച്ച സ്ഥലം ഇയാള്‍ പോലീസിന് കാട്ടിക്കൊടുത്തത്. രാഹുലെന്ന ആന്ധ്രാ സ്വദേശിയാണ് കഞ്ചാവെത്തിച്ചു കൊടുത്തതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ആറുവര്‍ഷത്തോളം ഇയാള്‍ വിദേശത്തായിരുന്നു. എന്നാല്‍ നാട്ടില്‍ വന്ന ഹുസൈന് കുഞ്ഞി പിന്നീട് ഗള്‍ഫില്‍ പോകാതെ നാട്ടില്‍ തന്നെ തങ്ങുകയായിരുന്നു.

Keywords: Kerala, Kannur, Ganja, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
إرسال تعليق