കണ്ണൂര്‍: രാജ്യത്തെ കോരിത്തരിപ്പിച്ച പന്തടക്കത്തിന്റെ മാന്ത്രികതയുമായി വീണ്ടും ഐ. എം വിജയന്‍ പൊലീസ് മൈതാനിയുടെ പുല്‍പ്പരിപ്പില്‍ നിറഞ്ഞാടിയപ്പോള്‍ നാല്‍പത്തിമൂന്നാമത്ത് കേരള സ്‌റ്റേറ്റ് പൊലീസ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ കെ.എ.പി 1 തൃശൂര്‍ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് പാലക്കാടിനെ പരാജയപ്പെടുത്തി.
കളിയുടെ ഇരുപത്തിയെട്ടാമത്തെ മിനുട്ടില്‍ കെ. എ. പിക്കു വേണ്ടി രണ്ടാമത്തെ ഗോള്‍ നേടിയ വിജയന്‍ 75മിനുട്ടുനേരം പാലക്കാടിനെതിരെയുളള മുന്നേററത്തിന് ചുക്കാന്‍ പിടിച്ചു. ഒടുവില്‍ കളിയുടെ അവസാന പാദത്തില്‍ പരിക്കേറ്റാണ് വിജയന്‍ കളംവിട്ടത്. നിറഞ്ഞ കാണികളുടെ സാന്നിദ്ധ്യത്തിലാണ് തിങ്കളാഴ്ച തൃശൂരിനു വേണ്ടി വിജയന്‍ വീണ്ടും ബൂട്ടണിഞ്ഞത്. അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിരമിച്ചിട്ടും തന്നെ പഴയ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ചില മിന്നല്‍ നീക്കങ്ങളും വശ്യമനോഹരമായ പാസുകളും വിജയന്റെ കാലില്‍ നിന്നും പിറന്നു.
രണ്ടാമത്തെ മത്സരത്തില്‍ മലപ്പുറം ട്രൈബ്രേക്കറില്‍(43) കാസര്‍കോടിനെയും ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് കണ്ണൂര്‍ ഇടുക്കിയെയും കീഴടക്കി. കെ. എ. പി ആസ്ഥാനമന്ദിരത്തിനടുത്തെ മാങ്ങാട്ടുപറമ്പ് മൈതാനത്തില്‍ നടന്ന മത്സരത്തില്‍ കൊച്ചിന്‍സിറ്റി(40) വയനാടിനെ തോല്‍പ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് കെ.എ.പി 5ത്തും കെ. എ.പി 6ത്ത് കണ്ണൂരും തമ്മിലും ഉച്ചയ്ക്കു 3.30ന് മാങ്ങാട്ടുപറമ്പില്‍ നടക്കുന്ന മത്സരത്തില്‍ മലപ്പുറം കൊച്ചിനെയും തൃശൂര്‍ കെ.എ. പി രണ്ട് കണ്ണൂരിനെയും കണ്ണൂര്‍ പൊലീസ് എര്‍ണാകുളം റൂറലിനെയും നേരിടും.

Keywords: Kerala, Kannur, IM Vijayan, Football, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق