പയ്യന്നൂര്‍: ആള്‍വാര്‍ ബലാത്സംഗ കേസിലെ പ്രതിയും ആള്‍മാറാട്ടത്തിലൂടെ എസ്.ബി.ടി ജീവനക്കാരനുമായ ബിട്ടിമെഹാന്തിയെ കനത്ത കാവലില്‍ പയ്യന്നൂര്‍ മജിസ്ട്രേററ് കോടതിയില്‍ ഹാജരാക്കി.
ജയ്പൂര്‍ ജയിലില്‍ കഴിയുന്ന ബിട്ടിയെ ഒരു എസ്. ഐ ഉള്‍പ്പെടെ ആറംഗ പൊലീസ് സംഘമാണ് തിങ്കളാഴ്ച രാവിലെ കോടതിയിലെത്തിച്ചത്. ആള്‍മാറാട്ടം നടത്തി ജോലി ചെയ്യുകയായിരുന്ന ബിട്ടിയെ പഴയങ്ങാടി പൊലീസാണ് ആറുമാസം മുമ്പ് അറസ്റ്റു ചെയ്തു കണ്ണൂര്‍ ജയിലില്‍ അടച്ചത്.
ഇതിനിടെ ആള്‍വാര്‍ ബലാത്സംഗ കേസില്‍ ബാക്കി ശിക്ഷ അനുഭവിക്കാനും പരോളിലിറങ്ങി മുങ്ങിയ കേസിലുമായി ബിട്ടിയെ രാജസ്ഥാന് പൊലീസ് ജയ് പൂരിലേക്ക് കൊണ്ടുപോയി. പിന്നീട് കേരളത്തിലേക്ക് അയക്കാന്‍ രാജസ്ഥാന് പൊലീസ് തയ്യാറായില്ല. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനെ ബിട്ടിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ജയ് പൂര് കോടതി ഇതുപ്രകാരം ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ജയില്‍അധികൃതര്‍ പാലിച്ചില്ല. മതിയായ പൊലീസുകാരില്ലെന്നു പറഞ്ഞാണ് ജയില്‍ അധികൃതര്‍ ബിട്ടിയെ കണ്ണൂരിലെത്തിക്കുന്നതില് അമാന്തം വരുത്തിയത്.
ഇതിനിടെ പരോളിലിറങ്ങി മുങ്ങിയ കേസില്‍ ബിട്ടിക്ക് ജയ്പൂര്‍ കോടതി ജാമ്യവും നല്കി. ഇതിനുശേഷമാണ് തിങ്കളാഴ്ച രാവിലെ ബിട്ടിയെ പയ്യന്നൂര്‍ കോടതിയില്‍ഹാജരാക്കിയത്.
ബിട്ടിയെ പതിനഞ്ചു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത കോടതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

Keywords: Kerala, Kannur, Bitty, Police, Payyannur, jail, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق