കണ്ണൂര്‍: കത്തിന്റെ ഹൃദയഭാഷയിലൂടെ മായാജാല സന്ദേശം
നല്‍കി മാന്ത്രികന്‍ മുതുകാടിന്റെ പുതിയ പ്രകടനം അരങ്ങേറുന്നു. സംസ്ഥാനത്ത് ആദ്യമായാണ് കത്തുകളെക്കുറിച്ച് ഒരുജാലവിദ്യ ഒരുക്കുന്നത്. ലോക തപാല്‍ദിനമായ ഈ മാസം ഒമ്പതിന് പോസ്റ്റല്‍ മിസ്റ്ററി മായാജാല പ്രകടനവുമായി ഗോപിനാഥ് മുതുകാട് കണ്ണൂരിലെത്തും.
കണ്ണൂര്‍ പ്രസ് ക്ലബിന്റെയും മാജിക് അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ് മുഖ്യമന്ത്രിക്ക് ഒരു കത്ത് എന്ന പരിപാടി. രാവിലെ 11ന് എന്‍.ജി.ഒ യൂനിയന്‍ ബില്‍ഡിംഗിലെ ടി കെ ബാലന്‍ സ്മാരക ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം എ. എമാരായ ടി വി രാജേഷ്, കെ എം ഷാജി, എ പി അബ്ദുല്ലക്കുട്ടി, കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ റോഷ്‌നി ഖാലിദ്, പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി വേലായുധന്‍ എന്നിവര്‍ സംബന്ധിക്കും.
ഇന്ദ്രജാല രംഗത്തെ ഏറ്റവും പുതുമയാര്‍ വിസ്മയ പ്രകടനമാണ് മുതുകാട് കണ്ണൂരില്‍അവതരിപ്പിക്കുന്നത്. എഴുത്ത് സംസ്‌കാരത്തിന്റെ ഗൃഹാതുരതയുണര്‍ത്തുന്ന പോസ്റ്റല്‍ മിസ്റ്ററി കാണികള്‍ക്ക് നവ്യാനുഭവമായി മാറും.
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق