'കെട്ടിടങ്ങളിലെ മുറികളുടെ ലൈസന്‍സ് പുതുക്കുന്നതില്‍ അദാലത്ത് നടത്തും'

കണ്ണൂര്‍: നഗരസഭയുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളിലെ മുറികളുടെ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച പ്രശ്‌നപരിഹാരത്തിന് അദാലത്ത് നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് അറിയിച്ചു. ഫ്രൂട്ട് മാര്‍ക്കറ്റ് കോംപ്‌ളക്‌സിലെ മുറിയുടെ ലൈസന്‍സ് പുതുക്കാന്‍ 2012 നവംബറില്‍ ലൈസന്‍സി സമര്‍പ്പിച്ച അപേക്ഷ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നപ്പോള്‍ അപേക്ഷ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നത് ഏറെ വൈകിയാണെന്ന് പ്രതിപക്ഷനേതാവ് യു. പുഷ്പരാജ് ചൂണ്ടിക്കാട്ടി.

2012 ആഗസ്റ്റ് നാലിന് കാലാവധി അവസാനിച്ചശേഷം നവംബറിലാണ് ലൈസന്‍സി അപേക്ഷ നല്കുന്നത്. കാലതാമസത്തിന് പിഴ ഈടാക്കി ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ച് പുതുക്കി നല്കാനുളള നിര്‍ദ്ദേശമാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്.

Roshni Khalid, Kannur
ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 16വര്‍ഷമായിട്ടും ലൈസന്‍സ് പുതുക്കാതെ കട ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പുഷ്പരാജ് പറഞ്ഞു. നഗരസഭയില്‍ എന്‍.ആര്‍.എച്ച്.എം ഫണ്ട് ചെലവഴിച്ചിട്ടുണ്ടെങ്കിലും ഇവയുടെ യാതൊരു രേഖയുമില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുളളത്. ഇത്തരത്തിലുളള പിഴവുകള്‍ ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുളള സൗകര്യമൊരുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ മറുപടി നല്കി. ആധാര്‍ കാര്‍ഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇതിന് വേണ്ടിയുളള വിവരശേഖരണത്തിന് വാര്‍ഡ് തലത്തില്‍ സൗകര്യമൊരുക്കണമെന്ന് പ്രതിപക്ഷത്തെ ഇ.കെ. മുഹമ്മദ് ഷമീം ആവശ്യപ്പെട്ടു. നഗരസഭയിലെ ആളുകള്‍ക്കായി പ്രത്യേക ക്യാന്പ് നടത്താമെന്ന് അക്ഷയ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്താനും കൗണ്‍സിലില്‍ തീരുമാനമായി. കൗണ്‍സിലര്‍മാര്‍ വാര്‍ഡുകളില്‍ തൊഴിലാളികളെ കണ്ടെത്താന്‍ ശ്രമിക്കണം. ഇതിനായി നിയോഗിച്ച ഓവര്‍സിയറുടെ സേവനകാലാവധി കൗണ്‍സില്‍ നീട്ടി. നഗരത്തിലെ അലഞ്ഞുതിരിയുന്ന പട്ടികളെ കൊന്നൊടുക്കാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് അഡ്വ. പി. ഇന്ദിര നിര്‍ദ്ദേശിച്ചു. മുനിസിപ്പല്‍ ജാഗ്രതാ സമിതി അംഗങ്ങളെ നിശ്ചയിച്ച കാര്യവും ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ മുമ്പാകെ അറിയിച്ചു.

Keywords: Kerala, Kannur, Buliding, Roshni Khalid,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم