യാത്രക്കാരിയെ അശ്‌ളീലചിത്രം കാണിച്ച സംഭവം; ഡ്രൈവറെ പ്രതിയാക്കി റിപ്പോര്‍ട്ട് നല്‍കി

തളിപ്പറമ്പ: ഓട്ടോറിക്ഷ യാത്രക്കാരിയെ അശ്‌ളീലചിത്രം കാണിച്ച സംഭവം ശാസ്ത്രീയമായി തെളിഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവറെ പ്രതിയാക്കി പൊലീസ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തളിപ്പറമ്പിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുറുവോളന്‍ മുതുക്കല്‍ ഹൗസില്‍ എം.ഗംഗാധരനെ(44) യാണ് തളിപ്പറമ്പ് പൊലീസ് പ്രതിചേര്‍ത്തത്. 2011 ഏപ്രില്‍ 21നാണ് കേസിനാസ്പദമായ സംഭവം.

തലോറ സ്വദേശിയായ 45കാരി നാട്ടിലേക്ക് ഗംഗാധരന്റെ ഓട്ടോറിക്ഷ ട്രിപ്പ് വിളിച്ചിരുന്നു. തലോറയില്‍ റിക്ഷയില്‍ നിന്നും ഇറങ്ങുമ്പോള്‍ മൊബൈല്‍ ഫോണില്‍ ഒരു അശ്‌ളീല ചിത്രം ഗംഗാധരന്‍ അവരെ കാണിച്ചു. അവരുടെ മകളുടെ ചിത്രമാണ് ഇതെന്നാണ് പറഞ്ഞത്. സ്ത്രീയുടെ മകളുടെ വിവാഹം നിശ്ചയിച്ച സമയമായിരുന്നു അത്. വിവാഹം മുടക്കാന്‍ വേണ്ടിയാണത്രെ മകളുടെതാണെന്ന് പറഞ്ഞ് അശ്‌ളീല ചിത്രം കാണിച്ചത്. ഇതേ തുടര്‍ന്ന് സ്ത്രീ എസ്.പിക്ക് പരാതി നല്‍കി.
Auto

എന്നാല്‍ ഗംഗാധരനെ പ്രതി ചേര്‍ത്ത് അന്നു കേസെടുത്തിരുന്നില്ല. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് അതിലുളളത് അശ്‌ളീല ചിത്രമാണെന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ അയച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ ഗംഗാധരന്റെ മൊബൈല്‍ ഫോണില്‍ ഇരുപത്തിയഞ്ചോളം അശ്‌ളീല ചിത്രങ്ങളുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഗംഗാധരനെ പ്രതിയാക്കി കോടതിയില്‍റിപ്പോര്‍ട്ട് നല്‍കിയത്.

Keywords: Kerala, Kannur, Thaliparamba, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم