മർദനമേറ്റു ബി.ജെ.പി-ലീഗ് പ്രവര്‍ത്തകർ ആശുപത്രിയിൽ

അഞ്ചരക്കണ്ടി: ഇരുമ്പുവടികൊണ്ട് വലതുകാല്‍ മുട്ടിനുതാഴെ അടിച്ചൊടിച്ച നിലയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചരക്കണ്ടി പാളയത്തെ ആനേരിമൊട്ടയിലെ ബിനുവിന്റെ(40)കാലാണ് അടിച്ചുതകര്‍ത്തത്. ബിനുവും സംഘവും മര്‍ദ്ദിച്ചുവെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകരായ ഈസ മുഹമ്മദ്(21) ജവാദ്(20) എന്നിവരെ അഞ്ചരക്കണ്ടി മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏതാനു ദിവസം മുമ്പ് ബിനുവും മുസ്ലീം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം നടക്കുകയും ബിനുവിന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. അതിനു പകരം ചോദിക്കാന്‍ ബിനുവും സുഹൃത്തുക്കളായ അഞ്ചുപേരും ചേര്‍ന്ന് ബൈക്കുകളില്‍ പോവുകയായിരുന്നുവത്രെ. സുഹൃത്തുക്കളുടെ ബൈക്ക് മുന്നോട്ടുകടന്നുപോയെങ്കിലും പാളയം മദ്രസക്ക് സമീപമെത്തിയപ്പോള്‍ ബിനുവും ഒരുസുഹൃത്തം സഞ്ചരിച്ച ബൈക്ക് മറിഞ്ഞു. സുഹൃത്ത് എഴുന്നേറ്റ് ഓടിരക്ഷപ്പെട്ടു. ഇതിനിടയിലാണ് ബിനു അക്രമിക്കപ്പെട്ടത്.
attack, BJP

എന്നാല്‍ ബിനുവും സംഘവും തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഈസ മുഹമ്മദും ജാവേദും ആരോപിച്ചു. കഴിഞ്ഞ ദിവസം പാളയം ഹിദായത്ത് മദ്രസ അധ്യാപകരായ അബ്ദുൽ അസീസ് മൗലവി, കെ.കെ മുഹമ്മദലി എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.

Keywords: Kerala, Kannur, BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.



Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم