കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രധാന അധ്യാപികയെ ഉപരോധിച്ചു

തളിപ്പറമ്പ്: കെ.എസ്.യു പഠിപ്പുമുടക്കിന്റെ ഭാഗമായി സ്‌കൂള്‍ വിടാന്‍ തയ്യാറാകത്തതിനെ തുടര്‍ന്ന് കെ. എസ്.യു പ്രവര്‍ത്തകര്‍ മൂത്തേടത്ത് ഹൈസ്‌കൂള്‍ പ്രധാന അധ്യാപികയെ ഉപരോധിച്ചു. ഇതിനിടെ സ്‌കൂളിലെത്തിയ പൊലീസ് കെ. എസ്.യുക്കാരെ പുറത്താക്കാന്‍ ശ്രമിച്ചത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സമരക്കാര്‍ സ്‌കൂള്‍ വിടണമെന്ന ആവശ്യവുമായി മൂത്തേടത്തെത്തിയത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യം നിരാകരിച്ചു. ഈ അധ്യയനവര്‍ഷം തന്നെ എസ്. എഫ്. ഐ പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായി സ്‌കൂള്‍ വിട്ടത് ചൂണ്ടിക്കാട്ടി കെ. എസ്.യു പ്രവര്‍ത്തകര്‍ പ്രധാനഅധ്യാപികയുടെ മുറയില്‍ കയറി മുദ്രാവാക്യം വിളിയാരംഭിച്ചു.
KSU

ഇതിനിടെ വിവരമറിഞ്ഞെത്തിയ എസ്.ഐ കെ. പി രവീന്ദ്രന്റെ നേതൃത്വത്തിലുളള സംഘം സമരക്കാരില്‍ ചിലരെ പിടിച്ചുകൊണ്ടുപോയി കോമ്പൗണ്ടിനു പുറത്താക്കി. ഇതേ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായത്. യൂത്ത് കോണ്‍ കെ.എസ്.യു നേതാക്കളായ രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍, പ്രജീഷ് കൃഷ്ണന്‍, കിഷോര്‍ലാല്‍, ഷബീര്‍, രജിത്ത്, അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, KSU, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم