യുവതിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറെ അറസ്റ്റു ചെയ്തു

മയ്യില്‍: ബസ് യാത്രയ്ക്കിടയില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറെ അറസ്റ്റു ചെയ്തു. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ റൂട്ടിലോടുന്ന താജ് മഹില്‍ ബസ് കണ്ടക്ടര്‍ നണിയൂര്‍ നമ്പ്രം പുതിയ വീട്ടില്‍ വിജിത്ത് കുമാറിനെ(39)യാണ് മയ്യില്‍ എസ്. ഐ സുരേന്ദ്രന്‍ കല്യാടന്‍ അറസ്റ്റു ചെയ്തത്.

കണ്ണാടിപ്പറമ്പ് സ്വദേശിനിയായ 31കാരിയുടെ പരാതിയിലാണ് അറസ്റ്റ്. വെളളിയാഴ്ച മയ്യിലില്‍ നിന്നും ബസില്‍ കയറിയ യുവതിക്ക് ടിക്കറ്റു മുറിച്ചു നല്‍കിയ ശേഷം തിരിച്ചുവന്ന കണ്ടക്ടര്‍ യുവതിയുടെ ശരീരഭാഗങ്ങളില്‍ പലതവണ ഉരസുകയും കൈയില്‍ കയറി പിടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതേ തുടര്‍ന്നാണ് യുവതിയുടെ പരാതിയില്‍ കണ്ടക്ടറെ അറസ്റ്റു ചെയ്തത്.
Arrested

Keywords: Kerala, Kannur, Conductor, arrest, bus, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم