വളപട്ടണത്ത് സ്വകാര്യബസ് ചതുപ്പിലേക്ക് ഇടിച്ചിറങ്ങി: രണ്ടുപേര്‍ക്ക് പരിക്ക്

വളപട്ടണം: കണ്ണൂര്‍ തളിപ്പറമ്പ് ദേശീയപാതയില്‍ വളപട്ടണം പാലത്തിനടുത്തെ ചുങ്കത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണ്‍ തകര്‍ത്ത് ചതുപ്പിലേക്ക് ഇടിച്ചിറങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം. പരിക്കേറ്റ് കോട്ടയം കാഞ്ഞിരപ്പളളി സ്വദേശി പാലക്കുന്ന് വീട്ടില്‍ ഡൊമനിക്കിന്റെ ഭാര്യ ലാലി(55) മകള്‍ ജ്യോത്സന(27) എന്നിവരെ കണ്ണൂര്‍കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ ഇവരെ പിന്നീട് പ്രഥമശ്രുശ്രൂഷ നല്‍കി വിട്ടയച്ചു. കോട്ടയത്തു നിന്നും വെളളരിക്കുണ്ടിലേക്ക് പോവുകയായിരുന്ന ജേക്കബ്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്.
Bus

വൈദ്യുതി തൂണുകളിലിടിച്ച ബസ് മുപ്പതു മീറ്ററോളം മുന്നോട്ടുപോയ ശേഷമാണ് നിന്നത്. ബസിനു മുന്നില്‍ തകര്‍ന്ന തൂണ്‍ കുടുങ്ങിയ നിലയിലായിരുന്നു. വൈദ്യുതികമ്പികള്‍ ബസിനു മുകളില്‍ പൊട്ടിവീണത് യാത്രക്കാരെ പരിഭ്രാന്തരാക്കി. അപകടമുണ്ടായപ്പോള്‍ തന്നെ വൈദ്യുതിബന്ധം നിലച്ചതാണ് വന്‍ദുരന്തമൊഴിവാക്കിയത്.

അപകടത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറങ്ങിയ ബസ് മറിയാതിരുന്നതാണ് അപകടവ്യാപ്തി കുറച്ചത്. അപകടത്തെ തുടര്‍ന്ന് യാത്രക്കാരുടെ കൂട്ടനിലവിളി കേട്ട നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വളപട്ടണം എസ്. ഐ കെ.വി ദിനേശന്‍, അഡീഷണല്‍ എസ്. ഐ ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസെത്തിയത്. വളപട്ടണത്തു നിന്നും ഖലാസികളെത്തിയാണ് ചതുപ്പിലാണ്ട ബസ് നീക്കിയത്.

Keywords: Kerala, Kannur, Valapattanam, Bus, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم