കെ.വത്‌സലന് നാടിന്റെ അന്ത്യാജ്ഞലി

കണ്ണൂര്‍: സിവില്‍ സര്‍വ്വീസിനെ ജനകീയമാക്കിയ കെ.വത്‌സലന് നാടിന്റെ അന്ത്യാജ്ഞലി. കഴിഞ്ഞ ദിവസം രാത്‌റി നിര്യാതനായ പള്ളിക്കുന്ന് സ്വദേശി ഐശ്വര്യയില്‍ കെ വത്‌സലന്‍ എഡിഎം, തഹസില്‍ദാര്‍ എന്ന നിലയില്‍ ജനകീയനായിരുന്നു. 10 മണി മുതല്‍ അഞ്ച് മണി വരെയെന്ന കലക്‌ടേറ്റിലെയും താലുക്ക് ഓഫീസിലെയും സമയത്തെ മാറ്റി മറിച്ച് രാത്രി വൈകുവോളം ജനങ്ങള്‍ക്ക് വേണ്ടി സേവനം നടത്തിയ വത്‌സലന്‍ ജീവനക്കാരെ സംഘടനാ ബോധത്തിനുടമയാക്കതുന്നതില്‍ മുന്നിട്ട് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു.
Valsalan

1973ല്‍ എന്‍ജിഒ, അധ്യാപക സമരസമയത്ത് തെക്കീ ബസാറിലെ ഗോപാലകൃഷ്ണ ലോഡ്ജിലെ മുറിയിലിരുന്ന് സമരപ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിച്ചയാള്‍ ദീര്‍ഘകാലം എന്‍ജിഒ യൂനിയന്റെ ജില്ലയിലെ ഭാരവാഹിയായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. എന്‍ജിഒ ഓഫീസ് നിര്‍മാണം, കലക്‌ട്രേറ്റ് കാന്റീന്‍ സൊസൈറ്റിരൂപീകരണം എന്നിവയും വത്‌സലന്റെ സംഘാടന മികവിന്റെ ഉദാഹരണമാണ്.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലും സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞ് നില്‍ക്കാന്‍ വത്‌സലന് സാധിച്ചു. ജില്ലാ ലൈബ്രറി പ്രസിഡന്റ്, ജവഹര്‍ ലൈബ്രറി സെക്രട്ടറി, റെഡ്സ്റ്റാര്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കണ്ണൂര്‍ നഗരത്തിലെ ഏത് സാംസ്‌കാരിക പരിപാടിക്കും വല്‍സലന്‍ നിറ സാന്നദ്ധ്യമായിരുന്നു.

വത്‌സലന്റെ വിയോഗമറിഞ്ഞ് സമൂഹത്തിലെ വിവിധ തുറയിലുളളവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, കെ കെ രാഗേഷ്, എം പ്രകാശന്‍, കെ എം ജോസഫ്, എന്‍ ചന്ദ്‌റന്‍, പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ പി ദിവ്യ, നഗരസഭാ വൈസ് ചെയര്‍മാന്‍ ടി ഒ മോഹനന്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.ജില്ലാ കലക്ടര്‍ക്ക് വേണ്ടി എഡിഎം ഒ മുഹമ്മദ് അസ്ലം, തഹസില്‍ദാര്‍ സിഎം ഗോപിനാഥ് എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.

സംസ്‌കാരത്തിന് ശേഷം പയ്യാമ്പലത്ത് നടന്ന അനുശോചനയോഗത്തില്‍ എന്‍ജിഒ യൂനിയന്‍ ജില്ലാ സെക്‌റട്ടറി കെ എം ബാലചന്ദ്രന്‍ അധ്യക്ഷനായി. സി എച്ച് ലക്ഷ്മണന്‍, സി എ അജീര്‍, പഞ്ചായത്തംഗം സി വി സുമിത്ത്, സി സുരേഷ്( കെജിഒഎ), പുഴക്കല്‍ വാസുദേവന്‍(ജവഹര്‍ ലൈബ്‌ററി), വി പി പവിത്‌റന്‍(റെഡ്സ്റ്റാര്‍), എ ലക്ഷ്മണന്‍( പെന്‍ഷനേഴ്‌സ് യൂനിയന്‍) എന്നിവര്‍ സംസാരിച്ചു. പി കെ ബൈജു സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, K. Valsalan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم