ഗവേഷണങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയാകണം: ഗവര്‍ണ്ണര്‍

കണ്ണൂര്‍: യൂണിവേഴ്‌സിറ്റികളിലെ ഗവേഷണങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയാകണമെന്ന് വാഴ്‌സിറ്റികളുടെ ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണ്ണര്‍ നിഖില്‍ കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് കേരളത്തിലെ വൈസ് ചാന്‍സലര്‍മാരുടെ സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
Nighil-Kumar, Kannur University

സമൂഹത്തിനു നേതൃതക്വം നല്‍കാനുള്ള ഉത്തരവാദിത്തം യൂണിവേഴ്‌സിറ്റികള്‍ക്കുണ്ട്. ഇതിനു യോജിച്ച തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് രാജ്യം ഉറ്റുനോക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യൂണിവേഴ്‌സിറ്റികള്‍ തയാറാകണം.
മീറ്റില്‍ പങ്കെടുത്ത 12 വൈസ് ചാന്‍സലര്‍മാരും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.


അക്കാദമിക് മികവ് മുന്‍നിര്‍ത്തി പത്തുവര്‍ഷം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നേതൃത്വം നല്‍കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുന്ന പ്ലാന്‍ ഫണ്ടിന്റെ പരിമിതിയെക്കുറിച്ചുള്ള പരാതികള്‍ പുതിയ യൂണിവേഴ്‌സിറ്റികളുടെ വൈസ് ചാന്‍സലര്‍മാര്‍ ഉന്നയിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുര്‍ റബ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് സ്വാഗതവും രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم