കണ്ണൂര്‍: സ്വകാര്യബസ് തൊഴിലാളികള്‍ ബുധനാഴ്ച നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് എ.ഡി.എം നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) പ്രഖ്യാപിച്ച സമരം പിന്‍വലിച്ചത്. ജില്ലയിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റ പ്രവൃത്തി ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും ഗതാഗത കുരുക്കൊഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധികൃതര്‍ ഉറപ്പു നല്കി.
തൊഴിലാളികള്‍ക്കെതിരായ അതിക്രമത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കാനും പോലിസിന് നിര്‍ദേശം നല്‍കും. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രേഡ് യൂനിയന്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി യോഗം വിളിക്കും. എ.ഡി.എം. ഒ മുഹമ്മദ് അസ്ലം, ലേബര്‍ ഓഫിസര്‍ ബേബി കാസ്ട്രോ, ദേശീയപാതാ വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ യു പി വല്‍സരാജ്, പി വി ശശിധരന്, കെ മിനി, യൂനിയന്‍ പ്രതിനിധികളായ കെ ജയരാജന്, എം കെ ഗോപി, എന്‍ മോഹനന്, സി എച്ച് ലകഷ്മണന്‍ (സി.ഐ.ടി.യു), പി സൂര്യദാസ് (ഐ.എന്‍.ടി.യു.സി), താവം ബാലകൃഷ്ണന് (എ.ഐ.ടി.യു.സി), എംഎ കരീം(എസ്.ടി.യു) എന്നിവരും ബസുടമസ്ഥ സംഘത്തെ പ്രതിനിധീകരിച്ച് എം വല്സലന്, കെ രാജ്കുമാര്, പി കെ പവിത്റന്, കെ വേലായുധന് എന്നിവരും പങ്കെടുത്തു.

Keywords: Kerala, Kannur, Bus Strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق