ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു

അഴീക്കോട്: വിഷുതലേന്ന് വീട്ടില്‍വെച്ച് കൂട്ടുകാരോടൊപ്പം പടക്കം പൊട്ടിക്കുമ്പോള്‍ മാരകമായി പൊളളലേറ്റ് ഇരുകൈപ്പത്തികളും മുറിച്ചുമാറ്റപ്പെട്ട യുവാവ് ജീവിക്കാനായി ഉദാരമതികളുടെ ഒരുകൈസഹായം തേടുന്നു. അഴീക്കോട് കൊട്ടാരത്തുംപാറയിലെ പ്രവീണ്‍ ജോണാ(44)ണ് കനിവുതേടുന്നത്.

കഴിഞ്ഞ ഏപ്രില്‍ 13ന് വിഷുതലേന്നാള്‍ പടക്കം കൈയില്‍ നിന്ന് പൊട്ടി മാരകമായി പരിക്കേറ്റ പ്രവീണിന്റെ ഇരുകൈപ്പത്തികളും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍വെച്ചാണ് മുറിച്ചുമാറ്റിയത്. ഇതിനു മാത്രം ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ചിലവായി. പ്രായമേറിയ മാതാപിതാക്കള്‍ മാത്രമുളള ഈ കുടുംബം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതാണ്. ഇന്‍ഷുറന്‍സ് ഏജന്റായും കൂലിപ്പണിയെടുത്തുമാണ് പ്രവീണ്‍ കുടുംബം പുലര്‍ത്തിയിരുന്നത്.

Kannur, Kerala, Youth, Help, Treatment, Malayalam News, National News, Kerala News, International Newsഇപ്പോള്‍ പ്രാഥമിക കാര്യങ്ങള്‍ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. വെല്ലൂര്‍ ആശുപത്രിയില്‍ വച്ച് കൃത്രിമകൈ പിടിപ്പിച്ചാല്‍ ഒരുപരിധിവരെ സഹായകരമാകുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതിനായി എ. പത്മനാഭന്‍ (കണ്‍വീനര്‍) പി.വി ബിജു (ചെയര്‍മാന്‍) എന്നിവര്‍ ഭാരവാഹികളായി നാട്ടുകാര്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പ്രവീണിനെ സഹായിക്കാന്‍ താല്‍പര്യമുളളവര്‍ കണ്‍വീനര്‍, പ്രവീണ്‍ ചികിത്സാ സഹായകമ്മിറ്റി, സ്‌റ്റേറ്റ് ബാങ്ക്ഓഫ് ഇന്ത്യ, അക്കൗണ്ട് നമ്പര്‍ 33145640827 ഐ.എഫ്.എസ്.സി. എസ്.ബി ഐ. എന്‍ 0011921, വന്‍കുളത്തുവയല്‍, അഴീക്കോട് പോസ്റ്റ്, കണ്ണൂര്‍ 9 എന്നവിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9447169565,8891023833


Keywords: Kannur, Kerala, Youth, Help, Treatment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم