കണ്ണൂര്‍: പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്തു നിന്നും മണല്‍ കടത്തുന്ന മാഫിയക്കെതിരെ കലക്ടറേറ്റിനു മുന്നില്‍ ഒറ്റയാള്‍ ധര്‍ണ്ണ നടത്തുന്ന ജസീറയുടെ സമരത്തിന് ഐക്യദാര്‍ഡ്യമറിയിച്ചുകൊണ്ട് ടി.വി രാജേഷ് എം. എല്‍. എ സമരപന്തലിലെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഡി.വൈ. എഫ്. ഐ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് രാജേഷ് ജസീറയുടെ സമരപന്തലിലെത്തിയത്.
മാട്ടൂലിലെ മണല്കൊളള തടയാന്‍ മണല്‍ മാഫിയക്കെതിരെ പൊലീസ് റവന്യൂ വകുപ്പുകള്‍ ഏകോപിപ്പിച്ചുളള പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും ഈക്കാര്യം താന്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. നിരന്തരം ആവശ്യപ്പെട്ടാല്‍ പഴയങ്ങാടി പൊലീസ് നടപടിയെടുക്കുന്നുണ്ട്. എന്നാല്‍ മണല്‍ മാഫിയക്കെതിരെ ശക്തമായ പ്രതിരോധമാണ് വേണ്ടതെന്നും രാജേഷ് പറഞ്ഞു.

മണല്‍കടത്തിനെതിരെ സ്ഥിരം കാവല്‍ ഏര്‍പ്പെടുത്തുന്നതുവരെ താന്‍ സമരം തുടരുമെന്നും ഇതില്‍ നിന്നും പിന്മാറുന്ന പ്രശ്നമില്ലെന്നും ജസീറ എം. എല്‍.എയോട് പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകയായ ആശാഹരിയും മറ്റു പ്രവര്‍ത്തകരും സമര പന്തലിലുണ്ടായിരുന്നു.
Keywords: Kerala, Kannur, DCC President, K. Surendharan, BJP, Leela, CPM, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق