വര്‍ക്കലയില്‍ നിന്ന് കാണാതായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി കണ്ണൂരില്‍

കണ്ണൂര്‍: തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച വര്‍ക്കല സ്വദേശിയായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി കണ്ണൂരിലെത്തി. വര്‍ക്കല അയിരൂര്‍ പട്ടന്റെതേരിയിലെ ഭഹന'യില്‍ നൗഷാര്‍-ഹസീന ദമ്പതികളുടെ മകന്‍ നവീദാ (21)ണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മൈസൂരില്‍ നിന്നും ബാംഗഌര്‍-കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. നവീദ് പിന്നീട് റെയില്‍വേ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
Naveed, Kannur, Student

കൊല്ലം കടയ്ക്കല്‍ എസ്.എച്ച്.എം കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് നാലാംവര്‍ഷ വിദ്യാര്‍ത്ഥിയായ നവീദിനെ കഴിഞ്ഞ അഞ്ചിന് രാവിലെ കോളേജില്‍ പോകുന്നതിനിടെയാണ് കാണാതായത്. കോളേജില്‍ നിന്ന് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അയിരൂര്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു. കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ രണ്ട് ലക്ഷം യു.എ.ഇ ദിര്‍ഹം നല്‍കണമെന്ന് തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

അഞ്ചിന് രാവിലെ 7.15 ഓടെയാണ് നവീദ് വീട്ടില്‍ നിന്ന് കോളേജിലേക്ക് പുറപ്പെട്ടത്. ബസ് കയറാനായി അയിരൂര്‍ ജംഗ്ഷന്‍ ബസ് സ്‌റ്റോപ്പിലേക്ക് പറവൂര്‍ റോഡിലൂടെ നടക്കുന്നതിനിടെ കാറിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് നവീദ് റെയില്‍വേ പൊലീസിനോട് പറഞ്ഞു.

വര്‍ക്കലയിലേക്കുള്ള വഴി ചോദിക്കുകയും കാറിലേക്ക് വലിച്ചിടുകയുമായിരുന്നു. കാറില്‍ നിറയെ ആളുകളുണ്ടായിരുന്നു. ഇവര്‍ സംസാരിച്ചിരുന്ന ഭാഷയേതെന്ന് മനസിലായില്ല. പിന്നെ ഇവര്‍ തന്നെ ബോധം കെടുത്തി. ബോധം തെളിയുമ്പോള്‍ ഒരു മുറിയിലായിരുന്നു. സംഘത്തില്‍ നിന്നും ഭീഷണിയോ ദേഹോപദ്രവമോ ഉണ്ടായില്ല. സമയത്തിന് ഭക്ഷണം നല്‍്കിയിരുന്നു. മാറാന്‍ വസ്ത്രവും തന്നു. ശനിയാഴ്ച തന്നെ പുറത്തുകൊണ്ടുപോയി തിരിച്ചുപോയ്‌ക്കോളൂവെന്ന് പറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നുവെന്നും നവീദ് പറയുന്നു.

തിരിച്ചുപോകാനായി 500 രൂപയും സംഘം നല്‍കി. പാര്‍പ്പിച്ച സ്ഥലത്ത് നിന്ന് മുക്കാല്‍ മണിക്കൂറോളം സഞ്ചരിച്ചാണ് മൈസൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം തന്നെ വിട്ടയച്ചത്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന ട്രെയിനില്‍ കയറി ഇവിടെ ഇറങ്ങുകയായിരുന്നു. കണ്ണൂരിലെത്തിയ ശേഷം നവീദ് റെയില്‍വേ സ്‌റ്റേഷനിലെ ബൂത്തില്‍ നിന്ന് പിതാവ് നൗഷാറിനെ വിളിച്ചിരുന്നു. പിതാവിന്റെ ഉപദേശപ്രകാരമാണ് റെയില്‍വേ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്. നവീദ് ഞായറാഴ്ച റംസാന്‍ വ്രതത്തിലായിരുന്നു.

നവീദിനെ തേടി വര്‍ക്കല പൊലീസ് കൊല്‍ക്കത്തയിലേക്ക് തിരിച്ചിരുന്നു. ഇവര്‍ ചെന്നൈയിലെത്തിയപ്പോള്‍ നവീദ് തിരിച്ചെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലേക്ക് വന്നു. നവീദിന്റെ പിതൃസഹോദരി പുത്രന്‍ നവാസും ഞായറാഴ്ച കണ്ണൂരിലെത്തി.

Keywords: Kerala, Kannur, Missing, Student, Police, Railway, Naveed, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم