കണ്ണൂര്‍: കലക്ടറേറ്റിനു മുന്നില്‍ സമരതിരമാലകളിളക്കി രാപ്പകല്‍ സമരമാരംഭിച്ചു. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍. ഡി. എഫ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ബുധനാഴ്ച മുതല്‍ കലക്ടറേറ്റ് പടിക്കല്‍ രാപ്പകല്‍ സമരം തുടങ്ങി. സമരം കലക്ടറേറ്റിന്റെ പ്രവര്‍ത്തനം പ്രതികൂലമായി ബാധിച്ചിട്ടില്ല. ഇരുകവാടങ്ങളും ഒഴിവാക്കിയാണ് സമരക്കാര്‍ പടുകൂറ്റന്സമരപന്തലിന്റെ കീഴില്‍ അണിനിരന്നത്.
ബുധനാഴ്ച തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നുളള ആയിരത്തിലേറെ സമരവളണ്ടിയര്മാരാണ് രാപ്പകല്‍ സമരത്തില്‍ അണിനിരന്നത്. ബുധനാഴ്ച രാവിലെ മുതല്‍ കലക്ടറേറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞിരുന്നില്ല. സമരത്തില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ ടൗണ്‍ സി. ഐ കെ.വിനോദ് കുമാര്‍, സിറ്റി സി. ഐ ടി.കെ രത്നകുമാര്‍, ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്. ഐ സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം കലക്ടറേറ്റിനു മുന്നില്‍ അണിനിരന്നു. കലക്ടറേറ്റിലെ കലക്ടറുടെ ചേമ്പറിനും പ്രധാന ഓഫീസുകള്‍ക്കും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
സമരത്തിനെത്തിയ പുരുഷ സ്ത്രീ വളന്ഡിയര്മാര്ക്ക് സമരപന്തലില്‍ ചായയും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വിതരണവും നടത്തി. സമരം സി. പി. ഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. എല്‍. ഡി. എഫ് ജില്ലാകണ്‍വീനര്‍ കെ. പി സഹദേവന്, സി. പി. എം ജില്ലാസെക്രട്ടറി പി.ജയരാജന്, സി. പി. ഐ ജില്ലാസെക്രട്ടറി സി.രവീന്ദ്രന്, ആര്. എസ്. പി ജില്ലാസെക്രട്ടറി ഇല്ലിക്കല്‍ അഗസ്തി, പുഴക്കല്‍ വാസുദേവന്‍, ഇ. പി. ആര് വേശാല, പി.പി ദിവാകരന്, വി.രാജേഷ് പ്രേം, വര്‍ക്കി വട്ടപ്പാറ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്കി. വ്യാഴാഴ്ച പി.കെ ശ്രീമതിയും 26ന് സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും 27ന് സ്കറിയാതോമസും, 29ന് ഇ. പി ജയരാജനും 30ന് എന്‍.കെ പ്രേമചന്ദ്രനും 31ന് ഉഴവൂര്വിജയനും സമരം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച കലക്ടറേറ്റിന് അവധിയായതിനാല്‍ അന്നേദിവസം സമരമുണ്ടായിരിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു.
അതേസമയം റോഡുഗതാഗതം തടസപ്പെടുത്തി കലക്ടറേറ്റിനു മുന്നില്‍ സമരം നടത്തിയതിന് സി. പി. ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, സി. പി. എം ജില്ലാസെക്രട്ടറി പി.ജയരാജന്, എല്‍. ഡി. എഫ് ജില്ലാകണ്വീനര്കെ.പി സഹദേവന്, സി. പി. ഐ ജില്ലാസെക്രട്ടറി സി. രവീന്ദ്രന്, ആര്. എസ്.പി ജില്ലാസെക്രട്ടറി ഇല്ലിക്കല്‍ അഗസ്തി തുടങ്ങി കണ്ടാലറിയാവുന്ന ആയിരത്തോളം എല്‍. ഡി. എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.

Keywords: Kerala, Kannur, LDF, protest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق