ചൂടാട്ട് കട­പ്പു­റത്ത് പോലീസ് എയിഡ് പോസ്റ്റ് സ്ഥാപി­ക്കും; ജസീറ സമരം നിര്‍ത്തി

കണ്ണൂര്‍: പുതി­യ­ങ്ങാ­ടി­യിലെ അന­ധി­കൃത മണല്‍ക­ട­ത്തി­നെ­തിരെ ഒന്‍പത് ദിവ­സ­മായി കണ്ണൂര്‍ കല­ക്‌ട്രേ­റ്റിന് മുന്നില്‍ സമരം നടത്തി വരുന്ന ജസീറ സമരം അവ­സാനിപ്പി­ച്ചു. പുതി­യ­ങ്ങാടി കട­പ്പു­റത്ത് പോലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപി­ക്കു­മെന്ന ജില്ലാ കല­ക്ട­റുടെ ഉറ­പ്പിനെ തുടര്‍ന്നാ­ണ് വെ­ള്ളി­യാഴ്ച വൈകി­ട്ടോടെ ജസീറ സമരം നിര്‍ത്തി­യ­ത്. മണല്‍ കടത്തു തട­യാ­നുള്ള സ്ഥിരം സംവി­ധാ­ന­മെന്ന നില­യി­ലാണ് പുതി­യ­ങ്ങാടി ചൂടാട്ട് കട­പ്പു­റത്ത് സ്ഥിരം പോലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപി­ക്കു­ന്ന­ത്. രാവിലെ ഇതു­സം­ബ­ന്ധിച്ച് ഉറപ്പ് നല്‍കി­യെ­ങ്കിലും രേഖാ­മൂലം ഉറപ്പ് വേണ­മെ­ന്നാ­വ­ശ്യ­പ്പെട്ട് സമരം നിര്‍ത്താന്‍ തയ്യാ­റാ­യി­ല്ല. ഒടു­വില്‍ വൈകി­ട്ടോടെ രേഖാ­മൂലം ഉറപ്പ് നല്‍കി­യ­ത­യോടെ സമരം പിന്‍വ­ലി­ക്കു­ക­യാ­യി­രു­ന്നു.


സമരം അവ­സാ­നി­പ്പി­ച്ച­തി­നെ­ തുടര്‍ന്ന് ജസീ­റയെ ആന­യിച്ച് നഗ­ര­ത്തില്‍ പരി­സ്ഥിതി പ്രവര്‍ത്ത­കര്‍ പ്രക­ടനം നട­ത്തി. ഡോ. സി സുരേ­ന്ദ്ര­നാ­ഥ്, ഭാസ്‌ക­രന്‍ വെള്ളൂര്‍, സി ശശി, പ്രേമന്‍ പാതി­രി­യാ­ട്, ആശാ­ഹ­രി, അഷ­റഫ് പൂക്കോം, സതീ­ശ്കു­മാര്‍ പാമ്പന്‍, സൗമി മട്ട­ന്നൂര്‍, മേരി നേതൃത്വം നല്‍കി.

ഒന്നര വര്‍ഷ­മായി നട­ത്തുന്ന പോരാ­ട്ട­ത്തി­നൊ­ടു­വില്‍ ആവശ്യം അംഗീ­ക­രി­ച്ച­തില്‍ സന്തോ­ഷ­മു­ണ്ടെന്ന് ജസീറ മാധ്യ­മ­പ്ര­വര്‍ത്ത­ക­രോട് പറ­ഞ്ഞു. കല­ക്ടര്‍ പോലും കണ്ണ­ട­ച്ച­പ്പോള്‍ മാധ്യ­മ­പ്ര­വര്‍ത്ത­കരും പരി­സ്ഥിതി പ്രവര്‍ത്ത­ക­രു­മാണ് തന്റെ സമ­ര­ത്തിന് പന്തുണ നല്‍കി­യ­ത്. അനീ­തി­ക്കെ­തി­രായ ചെറുത്തു നില്‍പിന്റെ വിജ­യ­മാണ് തന്റെ സമ­ര­മെന്ന് ജസീറ പറ­ഞ്ഞു. കഴിഞ്ഞ ബുധ­നാ­ഴ്ച­യാ­യി­രുന്നു തന്റെ പിഞ്ചു­മ­കള്‍ക്കൊപ്പം ജസീറ കല­ക്‌ട്രേ­റ്റിന് മുന്നില്‍ സമരം ആരം­ഭി­ച്ച­ത്.
Jaseera-strike, Kannur

വെ­ള്ളി­യാഴ്ച രാവിലെ ചൈല്‍ഡ് വെല്‍ഫേര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി എ മാത്യു­വിന്റെ നേതൃ­ത്വി­ത്തി­ലുള്ള സംഘം ജസീ­റയെ സന്ദര്‍ശി­ച്ചു. ജസീ­റ­യുടെ ഇള­യ­മ­കള്‍ മുഹ­മ്മ­ദിന്റെ ആരോ­ഗ്യ­നി­ലയെ കുറി­ച്ച­റി­യാ­നാണ് ചെയര്‍മാന്‍, അംഗ­ങ്ങ­ളായ ഡോ. ഉമ്മര്‍ഫാ­റൂ­ഖ്, പി കെ നാരാ­യ­ണന്‍ എന്നി­വര്‍ ഇന്നലെ രാവിലെ സമ­ര­പ്പ­ന്ത­ലി­ലെ­ത്തി­യ­ത്. കുട്ടി­യുടെ ആരോ­ഗ്യ­നില വഷ­ളാ­കാന്‍ സാധ്യ­ത­യു­ണ്ടെന്ന് ഡി എം ഒ റിപ്പോര്‍ട്ട് നല്‍കി­യി­രു­ന്നു. ഇതിന്റെ പശ്ചാ­ത്ത­ല­ത്തില്‍ കുട്ടിയെ ഏറ്റെ­ടു­ക്കുന്ന­തി­നായിരുന്നു ചൈല്‍ഡ് വെല്‍ഫേര്‍ കമ്മിറ്റി ഭാര­വാ­ഹി­കള്‍ എത്തി­യ­ത്. ഒടു­വില്‍ സമരം നിര്‍ത്തു­ക­യാ­ണെന്ന് അറിയിച്ച­തോ­ടെ­യാണ് ചൈല്‍ഡ് വെല്‍ഫേര്‍ കമ്മിറ്റി അംഗ­ങ്ങള്‍ തിരി­ച്ചു­പോ­യ­ത്.

Keywords: Kerala, Kannur, Jaseera, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post