കണ്ണൂര്‍: പുതിയങ്ങാടിയിലെ അനധികൃത മണല്‍കടത്തിനെതിരെ ഒന്‍പത് ദിവസമായി കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ സമരം നടത്തി വരുന്ന ജസീറ സമരം അവസാനിപ്പിച്ചു. പുതിയങ്ങാടി കടപ്പുറത്ത് പോലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിക്കുമെന്ന ജില്ലാ കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകിട്ടോടെ ജസീറ സമരം നിര്‍ത്തിയത്. മണല്‍ കടത്തു തടയാനുള്ള സ്ഥിരം സംവിധാനമെന്ന നിലയിലാണ് പുതിയങ്ങാടി ചൂടാട്ട് കടപ്പുറത്ത് സ്ഥിരം പോലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിക്കുന്നത്. രാവിലെ ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കിയെങ്കിലും രേഖാമൂലം ഉറപ്പ് വേണമെന്നാവശ്യപ്പെട്ട് സമരം നിര്‍ത്താന്‍ തയ്യാറായില്ല. ഒടുവില്‍ വൈകിട്ടോടെ രേഖാമൂലം ഉറപ്പ് നല്കിയതയോടെ സമരം പിന്‍വലിക്കുകയായിരുന്നു.
സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ജസീറയെ ആനയിച്ച് നഗരത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഡോ. സി സുരേന്ദ്രനാഥ്, ഭാസ്കരന് വെള്ളൂര്‍, സി ശശി, പ്രേമന് പാതിരിയാട്, ആശാഹരി, അഷറഫ് പൂക്കോം, സതീശ്കുമാര്‍ പാമ്പന്‍, സൗമി മട്ടന്നൂര്‍, മേരി നേതൃത്വം നല്കി.
ഒന്നര വര്‍ഷമായി നടത്തുന്ന പോരാട്ടത്തിനൊടുവില്‍ ആവശ്യം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ജസീറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കലക്ടര്‍ പോലും കണ്ണടച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് തന്റെ സമരത്തിന് പന്തുണ നല്‍കിയത്. അനീതിക്കെതിരായ ചെറുത്തു നില്പിന്റെ വിജയമാണ് തന്റെ സമരമെന്ന് ജസീറ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു തന്റെ പിഞ്ചുമകള്ക്കൊപ്പം ജസീറ കലക്ട്രേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.
വെള്ളിയാഴ്ച രാവിലെ ചൈല്‍ഡ് വെല്ഫേര് കമ്മിറ്റി ചെയര്മാന് ടി എ മാത്യുവിന്റെ നേതൃത്വിത്തിലുള്ള സംഘം ജസീറയെ സന്ദര്‍ശിച്ചു. ജസീറയുടെ ഇളയമകള്‍ മുഹമ്മദിന്റെ ആരോഗ്യനിലയെ കുറിച്ചറിയാനാണ് ചെയര്മാന്, അംഗങ്ങളായ ഡോ. ഉമ്മര്‍ഫാറൂഖ്, പി കെ നാരായണന് എന്നിവര്‍ ഇന്നലെ രാവിലെ സമരപ്പന്തലിലെത്തിയത്. കുട്ടിയുടെ ആരോഗ്യനില വഷളാകാന്‍ സാധ്യതയുണ്ടെന്ന് ഡി എം ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കുട്ടിയെ ഏറ്റെടുക്കുന്നതിനായിരുന്നു ചൈല്‍ഡ് വെല്ഫേര് കമ്മിറ്റി ഭാരവാഹികള്‍ എത്തിയത്. ഒടുവില്‍ സമരം നിര്‍ത്തുകയാണെന്ന് അറിയിച്ചതോടെയാണ് ചൈല്‍ഡ് വെല്ഫേര് കമ്മിറ്റി അംഗങ്ങള്‍ തിരിച്ചുപോയത്.

Keywords: Kerala, Kannur, Jaseera, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق