നീതിപുലരുമെന്ന പ്രതീക്ഷയോടെ ഒര­മ്മ

ക­ണ്ണൂര്‍: പാഠമെടുത്തുകൊണ്ടിരിക്കെ ക്‌ളാസ് മുറിയില്‍ കയറി കുട്ടികളുടെ മുന്നില്‍ വച്ച് അരുംകൊല ചെയ്ത മകന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഗദ്ഗദകണ്ഠയായി ഒരമ്മ. കണ്ണൂരിലെ രാഷ്ട്രീയവൈരത്തിന്റെ ഇരയായ യുവമോര്‍ച്ചാ നേതാവ് കെ.ടി ജയകൃഷ്ണന്റെ അമ്മ കൗസല്യയ്ക്കു മകനെ കൊന്നകേസില്‍ യാഥാര്‍ത്ഥ പ്രതികളെ സി.ബി. ഐ പിടുകൂടുമെന്ന പ്രതീക്ഷയാണുള­ളത്.
kausalya

സി.ബി. ഐ അന്വേഷണമാവശ്യപ്പെട്ട് കൗസല്യ തിരുവനന്തപുരത്തെത്തി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനം നല്‍കിയിരുന്നു. സി.ബി. ഐ അന്വേഷണത്തോടെ സത്യം പുറത്തുവരുമെന്നാണ് കരുതുന്നത്. അന്വേഷണം അട്ടിമറിച്ച പൊലീസ്ഉദ്യോഗസ്ഥരുടെ പങ്കും സി.ബി. ഐ അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കൗസല്യകൂട്ടിച്ചേര്‍­ത്തു.

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് സി.ബി. ഐക്ക് കൈമാറിയ തീരുമാനം ബി.ജെ.പി നിരന്തരം നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് ബി.ജെ.പിദേശീയ സെക്രട്ടറി പി.കെകൃഷ്ണദാസ് പറഞ്ഞു. കൊലപാതകത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കുറ്റവാളികളെയും ഇതോടൊപ്പംഗൂഡാലോചനയില്‍ പങ്കെടുത്തവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സി തയ്യാറാകണമെന്ന് കൃഷ്ണദാസ് അഭ്യര്‍ത്ഥിച്ചു.

Keywords: Kerala, Kannur, Mother, K.T Jayakrishnan Murder, CBI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post