കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പിച്ചു. ചിറക്കല്‍ കടലായിയിലെ വിജയ്‌റാമി(22) നാണ് വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പരവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് ചിറക്കല്‍ ഗേറ്റിനു സമീപമാണ് സംഭവം. പ്രമോദ്, പ്രവീണ്‍, വിശാല്‍, രതീഷ്, അജയ് തുടങ്ങിയ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് ചിറക്കല്‍ രാജാസ് സ്‌കൂളില്‍ എസ്. എഫ്. ഐ പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘം അക്രമത്തില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. എബിവിപി നഗര്‍ സെക്‌റട്ടറി കെ. പി. അഭിഷേക്(22) ചിറക്കല്‍ രാജാസ് ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി കക്കാട്ടെ പ്രേംകിഷന്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സ്‌കൂളിലെത്തിയ അക്രമികള്‍ വടി, ഇരുമ്പ്ദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ച് ഇരുവരെയും അക്രമിക്കുകയായിരുന്നു. പരിക്കേറ്റ പ്രേംകിഷനെയും അഭിഷേകിനേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളപട്ടണം സ്‌റ്റേഷനില്‍ പരാതിനല്‍കി.
എന്നാല്‍ അക്രമം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് എബിവിപി നേതൃത്വംആരോപിച്ചു.
എന്നാല്‍ അക്രമം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് എബിവിപി നേതൃത്വംആരോപിച്ചു.
Keywords: Kerala, Kannur, ABVP, attack, Police, BJP, SFI, DYFI, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق