ഷെരീഫയുടെ മൃതദേഹം വെള്ളിയാഴ്ച പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും

തളിപ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ മരിച്ച തളിപ്പറമ്പ് മുന്‍നഗരസഭാ കൗണ്‍സിലര്‍ കെ. പി ഷെരീഫ(40)യുടെ മൃതദേഹം വെള്ളിയാഴ്ച ഖബറില്‍നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇതിനുളള അനുമതി പൊലീസിന്റെ അപേക്ഷയെ തുടര്‍ന്ന് സബ് കലക്ടര്‍ ടി.വി അനുപമ തളിപ്പറമ്പ് തഹസില്‍ദാര്‍ക്ക് നല്‍കി.

മന്നയിലെ ഖബര്‍സ്ഥാനത്തില്‍ അടക്കം ചെയ്ത മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ പുറത്തെടുത്ത് തളിപ്പറമ്പ് തഹസില്‍ദാര്‍ കെ.രാധാകൃഷ്ണന്‍, കേസന്വേഷിക്കുന്ന തളിപ്പറമ്പ് സി. ഐ എ.വി ജോണ്‍, പ്രിന്‍സിപ്പല്‍ എസ്. ഐ എ. അനില്‍കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പരിയാരം മെഡിക്കല്‍കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണന്‍ ഖബര്‍സ്ഥാനില്‍വച്ച് പോസ്റ്റുമോര്‍ട്ടം നടത്തും.
K.P Shereefa, Kannur

രാസപരിശോധന ആവശ്യമാണെങ്കില്‍ ശരീരാവയവങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഈ മാസം രണ്ടിനാണ് ഷെരിഫയെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവികമരണമാണെന്ന് കരുതി പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ഖബറടക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് മരണത്തില്‍ സംശയംപ്രകടിപ്പിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മരണം സംബന്ധിച്ച് ഭര്‍ത്താവ് ഹാരിസ് ഉള്‍പ്പെടെയുളള 17പേരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചമൊഴി പരസ്പര വിരുദ്ധമായതിനെ തുടര്‍ന്നാണ് കൊലപാതകമാണെന്ന് സംശയത്തില്‍ പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.
Keywords: Kerala, Kannur, THaliparamba, Shereefa, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post