നഗരസഭാ മുന്‍കൗണ്‍സിലറുടെ മരണത്തില്‍ ദുരൂഹത: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kannur, Kerala, Police, Case, Murder, Husband, Municipal Councilor, K.P. Shareefa Thaliparamba
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ മുന്‍കൗണ്‍സിലര്‍ കെ.പി. ഷെരീഫയുടെ മരണത്തില്‍ ദുരൂഹതയുളളതായി ബന്ധുക്കള്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു.

മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി ആര്‍.ഡി.ഒക്ക് കത്തു നല്‍കിയിട്ടുണ്ട്. മുസ്ലീം ലീഗ് പ്രവര്‍ത്തകയായ ഷെരീഫയെ ഈ മാസം രണ്ടിനാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാധാരണ മരണമാണെന്ന് കരുതിയതിനാല്‍ പോലീസില്‍ അറിയിക്കുകയോ പോസ്റ്റുമോര്‍ട്ടം നടത്തുകയോ ചെയ്തിരുന്നില്ല.

എന്നാല്‍ മൃതദേഹം കുളിപ്പിച്ചിരുന്ന സ്ത്രീകള്‍ക്കു തോന്നിയ സംശയം ബന്ധുക്കളിലും പടരുകയായിരുന്നു. ഇതേ തുടര്‍ന്ന് മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും സഹോദരന്‍ റാഷിദ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഇതിന്റെ ഭാഗമായി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ഭര്‍ത്താവ് ഹാരിസ് ഉള്‍പെടെയുളളവരെ ചോദ്യം ചെയ്തുവരികയാണ്. രക്തസമ്മര്‍ദ്ദംകുറഞ്ഞതിനെ തുടര്‍ന്ന് ഷെരീഫ മരിച്ചുവെന്നാണ് ഭര്‍ത്താവുംചില ബന്ധുക്കളും പറഞ്ഞിരുന്നത്. ഹാരിസിനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഈമൊഴി മാറ്റിപറഞ്ഞതായി സൂചനയുണ്ട്.

ജനാലകമ്പിയില്‍ ഷാളുപയോഗിച്ച് ഷെരീഫ തൂങ്ങിമരിക്കുകയാണെന്നാണ് പുതിയ മൊഴി. ഹാരിസിന്റെ മൊഴികളില്‍ വൈരുദ്ധ്യമുളളതുകൊണ്ടാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ പോലീസ് തീരുമാനിച്ചത്. തളിപ്പറമ്പ് സി.ഐ. എ.വി. ജോണാണ് കേസന്വേഷിക്കുന്നത്.

Keywords: Kannur, Kerala, Police, Case, Murder, Husband, Municipal Councilor, K.P. Shareefa Thaliparamba, Investigation, Kannur News, Kannur Vartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post