രാഷ്ട്രീയം മാത്രം നോക്കി വ്യക്തികളെ വിലയിരുത്തുന്നു: ഡോ. ഖാദര്‍ മാങ്ങാട്

കണ്ണൂര്‍: രാഷ്ട്രീയം മാത്രം നോക്കി വ്യക്തികളെ വിലയിരുത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. കോണ്‍ഗ്രസ് എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന സി.കെ.ജി. അനുസ്മരണ പരിപാടി കണ്ണൂര്‍ ജിമ്മി ജോര്‍ജ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Khader Mangad, V.C Kannur University

വ്യക്തിയുടെ കര്‍മ്മശുദ്ധിയും രാഷ്ട്രീയ വിശുദ്ധിയും കരടി വിലയിരുത്തേണ്ടതാണെന്നും അപ്പോഴാണ് സി.കെ.ജിയെപ്പോലുള്ളവരുടെ മഹത്വം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതെന്നും വി.സി.പറഞ്ഞു. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

സി.കെ.ജിയെപ്പോലുള്ളവരുടെ ജീവചരിത്രം പുതിയ തലമുറയെ പഠിപ്പിക്കേണ്ടതാണെന്ന് കടന്നപ്പള്ളി പറഞ്ഞു. ബാബു ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ഇ.പി.ആര്‍.വേശാല, പി.വി.കുഞ്ഞിരാമന്‍, സി.ആര്‍.വല്‍സന്‍, സി.പി.ഹമീദ്, എം.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ് സ്വാഗതവും ഇ.ജനാര്‍ദനന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Khader Mangad, Vice Chancellor, Kannur University, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post