കണ്ണൂര്‍: സാമൂതിരി രാജവംശത്തിലെ കുടുംബാംഗങ്ങള്‍ക്കു പെന്‍ഷന്‍ നല്‍കാനുളള മന്ത്രിസഭാ തീരുമാനം അംഗീകരിക്കാനാവില്ലെന്നു വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ഹാളില്‍ സജിത്ത് ലാല്‍ രക്തസാക്ഷി അനുസ്മരണ സമ്മേളനവും വിദ്യാര്‍ത്ഥി കൂട്ടായ്മയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
826 അംഗങ്ങള്‍ക്ക് 2,500രൂപ വീതം പെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി പ്രതിവര്‍ഷം രണ്ടുകോടി രൂപയുടെ അധിക ബാദ്ധ്യതയാണ് സര്‍ക്കാരിനുണ്ടാവുക. പെന്‍ഷന്‍ നല്‍കാനുളള മന്ത്രിസഭാ തീരുമാനത്തെ എന്തുവിലകൊടുത്തും കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും പ്രതിരോധിക്കുമെന്നും ബല്‍റാം പറഞ്ഞും.രാജവംശത്തെ പ്രകീര്‍ത്തിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണം. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തെ തകര്‍ക്കാന്‍ശ്രമിച്ചവരാണ് സാമൂതിരിവംശം. കോളേജുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവര്‍ക്കുണ്ട്.
കോഴവാങ്ങിയാണ് ഇവിടങ്ങളില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനം നടത്തുന്നത്. ഈക്കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ തന്നെ വര്‍ഗീയവാദിയായി ആരെങ്കിലും ചിത്രീകരിച്ചാല്‍ വിഷമമില്ലെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. കെ. എസ്.യു ജില്ലാപ്രസിഡന്റ് സുദീപ് ജെയിസിന്റെ അദ്ധ്യക്ഷതയില്‍ ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്‍, വി.രാഹുല്‍, കമല്‍ജിത്ത്, ജോഷി കണ്ടത്തില്‍,അബ്ദുല്‍ റഷീദ്, നൗഷാദ് ബ്‌ളാത്തൂര്‍, നിധീഷ് ചാലാട് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, V.T Balaram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment