യൂത്ത് കോണ്‍ഗ്രസ്: റിജില്‍മാക്കൂറ്റിയും ഒ.കെ. പ്രസാദും മത്സരിക്കും


Youth Congress, O.K. Prasad, Rijilmakutty, Kannur, KSU, Election, Kerala, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോകസഭാമണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് വിശാല ഐഗ്രൂപ്പ് പ്രതിനിധിയായി സുധാകരഗ്രൂപ്പിലെ റിജില്‍മാക്കുറ്റിയും എ ഗ്രൂപ്പ് പ്രതിനിധിയായി ഒ.കെ പ്രസാദും മത്സരിക്കും. ഇരുവരും ഇന്നലെ വൈകിട്ട് നാമനിര്‍ദ്ദേശപത്രിക നല്‍കി.

ചൊവ്വാഴ്ച പത്രികയില്‍ സൂക്ഷ്മപരിശോധനയും ജൂണ്‍ മൂന്നിന് തിരഞ്ഞെടുപ്പും നടക്കും.
കെ.എസ്.യു സംസ്ഥാന ജോയന്റ് സെക്രട്ടറിയായ റിജില്‍ മാക്കുറ്റി ആയിത്തറ മമ്പറം സ്വദേശിയാണ്.
എ. ഗ്രൂപ്പിന്റെ പ്രതിനിധിയായ ഒ.കെ പ്രസാദ് നിലവില്‍ ലോകസഭാമണ്ഡലം സെക്രട്ടറിയാണ്. മട്ടന്നൂര്‍ സ്വദേശിയായ പ്രസാദ് കണ്ണൂര്‍ മാധവറാവു സിന്ധ്യ ആശുപത്രി ജീവനക്കാരനാണ്.

ജില്ലയില്‍ സുധാകരവിഭാഗവും എ ഗ്രൂപ്പും തമ്മിലുളള കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. ബൂത്ത് മണ്ഡലം തിരഞ്ഞെടുപ്പുകളില്‍ സുധാകരവിഭാഗം വ്യക്തമായ മേല്‍കൈ നേടിയിട്ടുണ്ട്.
അതേ സമയം വിശാല ഐ ഗ്രൂപ്പിലെ മൂന്നാംഗ്രൂപ്പ് റിജിലിനെ ഇതുവരെ അംഗീകരിച്ചിട്ടില്ല.

Keywords: Youth Congress, O.K. Prasad, Rijilmakutty, Kannur, KSU, Election, Kerala, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم