വിവരമില്ലാത്തതാണ് രാഹുലിന്റെ പ്രശ്‌നം: കെ.കെ ശൈലജ

K.K.Shylaja, Against, Rahul Gandhi, Congress, CPM, Kannur, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
തളിപ്പറമ്പ്: നേരാംവണ്ണം പുസ്തകം വായിക്കുന്ന ശീലം ഇല്ലാത്തതുകൊണ്ടാണ് രാഹുല്‍ഗാന്ധി കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വിമര്‍ശിക്കുന്നതെന്ന് സി. പി. എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജ പറഞ്ഞു. തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുന്നില്‍ നടന്ന ഉപരോധസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.

വിവരമില്ലാത്തതാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം. അദ്ദേഹം കോണ്‍ഗ്രസുകാരനായതുകൊണ്ടല്ല ഞങ്ങള്‍ അങ്ങനെ പറയുന്നത്. കോണ്‍ഗ്രസുകാരില്‍ നിരവധിയാളുകള്‍ വിവരമുളളയാളുകളുണ്ട്. ജവഹര്‍ലാല്‍ നെഹ് റു ഈ ഗണത്തില്‍പ്പെടുന്നയാളാണ്. 

സോഷ്യലിസത്തെകുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. സി. പി. എമ്മിന്റെ ആശയങ്ങളെ കുറ്റം പറയുന്ന രാഹുല്‍ ഏറ്റവുംകുറഞ്ഞത് മുത്തച്ഛന്റെ പുസ്തകമെങ്കിലും വായിക്കണമെന്നും ശൈലജ പറഞ്ഞു.

കെ. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ജയിംസ് മാത്യു എം. എല്‍. എ, സി.കൃഷ്ണന്‍ എം. എല്‍. എ, വി. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വാസുദേവന്‍ സ്വാഗതം പറഞ്ഞു.

Keywords: K.K.Shylaja, Against, Rahul Gandhi, Congress, CPM, Kannur, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم