എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസന്‍ വിവാഹിതനായി

Sivadasan-Wedding
കൂത്തുപറന്പ്: എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി. ശിവദാസന്‍ വിവാഹിതനായി. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പനോളി വത്സന്റെയും പുഷ്പയുടെയും മകള്‍ സഹന പനോളിയാണ് വധു. പാറാല്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, കിസാന്‍സഭ അഖിലേന്ത്യാ സെക്രട്ടറി സുനിത്ത് ചോപ്ര, എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി റിഥുപ്രദ ബാനര്‍ജി, മുന്‍മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പി.കെ. ശ്രീമതി, എ.കെ ബാലന്‍, എം. വിജയകുമാര്‍, എസ്. ശര്‍മ്മ, എം.പിമാരായ പി.കെ. ബിജു, എം.ബി. രാജേഷ്, എം.എല്‍.എമാരായ ഇ.പി ജയരാജന്‍, സുരേഷ് കുറുപ്പ്, ടി.വി. രാജേഷ്, അഡ്വ. സണ്ണി ജോസഫ്, കെ.കെ. നാരായണന്‍, ശ്രീരാമകൃഷ്ണന്‍, കവി മുരുകന്‍ കാട്ടാക്കട, കടകംപള്ളി സുരേന്ദ്രന്‍, മാണി സി. കാപ്പന്‍, കുരീപ്പുഴ ശ്രീകുമാര്‍, പി.എസ്. ശ്രീകല തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Keywords: Kerala, Koothuparamba, SFI, Wedding, marriage, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم