ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിന് തന്റെ കൈയില്‍ മാന്ത്രികവിദ്യകളില്ല: എ. കെ.ആന്റണി

ഏഴിമല: ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിന് തന്റെ കൈയില്‍ മാന്ത്രികവിദ്യകളില്ലന്ന് പ്രതിരോധ വകുപ്പുമന്ത്രി എ.കെ.ആന്റണി പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തില്‍ പ്രത്യേക സൈബര്‍ കമാന്‍ഡ് രൂപീകരിക്കുമെന്ന് ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം നേടിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കര, കടല്‍, ആകാശം വഴിയുള്ള ആക്രമണങ്ങള്‍ തടയാന്‍ ഇപ്പോള്‍ ഇന്ത്യന്‍ സേന സുസജ്ജമാണ്. നാലാമതൊരു വിഭാഗം സൈബര്‍ യുദ്ധമാണ്. അത് തടയുന്നതിനാണ് പ്രത്യേക വിഭാഗത്തെ സജ്ജീകരിക്കുന്നത്. ഇതിനായി ഗവണ്‍മെന്റും സേനയും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

സൈബര്‍ സുരക്ഷയിലെ വെല്ലുവിളികള്‍ നേരിടുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ വിഭാഗം വളരെ താമസിച്ചാണ് തുടങ്ങിയത്. ഇപ്പോള്‍ സൈബര്‍ കമാന്‍ഡ് രൂപീകരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

Kannur, Kerala, Ezhimala, Naval Academy Ezhimala(NAVAC), Kannur (Cannanore) District, PASSING OUT PARADE AT INDIAN NAVAL ACADEMY, No miracle to solve disputes involving China, says Antony

Keywords: Kannur, Kerala, Ezhimala, Naval Academy Ezhimala(NAVAC), Kannur (Cannanore) District, PASSING OUT PARADE AT INDIAN NAVAL ACADEMY, No miracle to solve disputes involving China, says Antony

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم