ഇരിക്കൂര്‍: തനിച്ച് താമസിക്കുന്ന വൃദ്ധയുടെ കഴുത്തില്‍ നിന്നും അപഹരിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ 24 മണിക്കൂറിനു ശേഷം വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇരിക്കൂര്‍ സിദ്ദിഖ് നഗര്‍ കോളനി റോഡരികിലെ കായക്കൂല്‍ ഫാത്വിമയുടെ(74) നാലരപവന്റെ സ്വര്‍ണ്ണാഭരണങ്ങളാണ് തിരിച്ചുകിട്ടിയത്.
ചൊവ്വാഴ്ച്ച രാത്രിയാണ് ഫാത്തിമയുടെആഭരണങ്ങള്‍ മോഷണം പോയത്. പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് മോഷ്ടാവ് ഉറങ്ങികിടക്കുകയായിരുന്ന ഫാത്വിമയുടെ കഴുത്തില്‍ നിന്നും മാലയും കാതിലയും മോഷ്ടിച്ചത്. ഫാത്വിമ ബഹളം വച്ചതോടെ മോഷ്ടാവ് ഇരുളില്‍ ഓടിമറയുകയായിരുന്നു.
ഇരിക്കൂര്‍ എസ്. ഐ കെ. എസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും തെളിവെടുത്തിട്ടുണ്ട്. ബുധനാഴ്ച് രാത്രി ഒമ്പതുമണിയോടെയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന്റെ മുന്‍വശത്തെ ചവിട്ടുപടിയില്‍ കൊണ്ടുവച്ച നിലയില്‍ കാണപ്പെട്ടത്.

Keywords: Kerala, Irrikkoor, Kannur, Robber, House, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق