കണ്ണൂര്‍: നാറാത്ത് പരിശീലന ക്യാമ്പില്‍ വച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിലായ കേസിന്റെ റിപ്പോര്‍ട്ട് കണ്ണൂരിലെ അന്വേഷണ സംഘം എന്‍.ഐ.എയ്ക്ക് കൈമാറും. മൂന്നു ബാച്ചുകളിലായി നാറാത്ത് കേസിലെ പ്രതികളെ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് എന്‍.ഐ.എയ്ക്ക് കൈമാറുക. റിപ്പോര്‍ട്ട് കൈപ്പറ്റുന്നതിനും കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും എന്‍. ഐ.എ സംഘം അടുത്തദിവസം തന്നെ കണ്ണൂരിലെത്തുമെന്നാണ് അറിയുന്നത്.
നാറാത്ത് കേസ് എന്‍. ഐ. എ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. അതേസമയം ബാംഗ്ളൂര്‍, ഹൈദരാബാദ് സ്ഫോടനങ്ങളുമായി നാറാത്ത് പിടിയിലായവര്‍ക്കുള്ള ബന്ധമാണ് എന്‍. ഐ. എ. അന്വേഷിക്കുക. കേരള പൊലീസിനൊപ്പം ഹൈദരാബാദ്, ബാംഗളൂര്‍ പൊലീസും എന്‍. ഐ. എയ്ക്ക് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. നാറാത്ത് കേസില്‍ പിടിയിലായവരെ ചോദ്യം ചെയ്യുന്നതിന് ഹൈദരാബാദ്, ബാംഗളൂര്‍ പൊലീസും സാക്ഷ്യം വഹിച്ചിരുന്നു.
നാറാത്ത് പിടിയിലായവരില്‍ ഒരാള്‍ക്ക് ബാംഗളൂര്‍ സ്ഫോടനക്കേസില്‍ പ്രതിപ്പട്ടികയിലുള്ള ഒരാളുമായി ബന്ധുള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ശിവപുരം സ്വദേശി അസീസിനും സംസ്ഥാനത്തിന് പുറത്ത് ബന്ധങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ അന്വേഷണം രാജ്യാന്തര ഏജന്‍സിയിലേയ്ക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. അറസ്റ്റിലായ ഫഹദിന്റെ സാമ്പത്തിക ബന്ധങ്ങളാണ് ഇതില്‍ പ്രധാനം. ട്രാവല്‍ ഏജന്‍സിയും മണി ട്രാന്‍സ്ഫര്‍ ലൈസന്‍സുമുള്ള ഫഹദ് വഴി വിദേശത്തു നിന്ന് എത്തിയ പണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം വിദേശത്തേയ്ക്ക് വ്യാപിപ്പിക്കാനുള്ള സാധ്യത കാണുന്നത്.

Keywords: Kerala, Kannur, Narath, case, NIA, report, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق