മട്ടന്നൂര്‍: വീട്ടില്‍ വളര്‍ത്തുന്ന പോത്തിനെ മോഷ്ടിച്ച ശേഷം കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ചാവശേരി പത്തൊമ്പതാം മൈലിലെ ഇക്ബാലിന്റെ പോത്താണ് മോഷണം പോയത്. ചാവശേരി പറമ്പ് സ്വദേശികളായ നാലുപേരെയാണ് മട്ടന്നൂര്‍ എസ്. ഐ കെ.വി പ്രമോദനും സംഘവും കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ചമുമ്പാണ് കേസിനാസ്പദമായ സംഭവം.
പോത്തിനെ കാണാതായി മൂന്നു ദിവസത്തിനു ശേഷം ചാവശേരി പറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. കശുഅണ്ടി ശേഖരിക്കുന്നവരാണ് ചത്ത പോത്തിനെ കണ്ടെത്തിയത്. കാലിന്റെ ഭാഗത്തെ ഇറച്ചി മുറിച്ചെടുത്ത നിലയിലാണ്. ഇതിനു സമീപത്തു നിന്നും കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന വാളുകളും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുളളവരെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.

Keywords: Kerala, Mattannur, Buffalo, arrest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق