ഫുട്ബാള്‍ കളിക്കിടെ സ്‌ഫോടനം: സംഭവത്തില്‍ദുരൂഹതയുണ്ടെന്ന് പോലീസ്

ചക്കരക്കല്‍: ആളൊഴിഞ്ഞ പറമ്പില്‍ ഫുട്ബാള്‍ കളിക്കുന്നതിനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ബുധനാഴ്ച്ച വൈകിട്ട് നാലരയ്ക്ക് തലമുണ്ട മുളളന്‍മുക്കില്‍ പവിത്രന്റെ ഉടമസ്ഥതയിലുളള മൈതാനപറമ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. നാടന്‍ ബോംബാണ് പൊട്ടിയതെന്ന് പോലിസ് പറഞ്ഞു.

ബോംബിന്റെ അവശിഷ്ടങ്ങള്‍ പൊട്ടിത്തെറിച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കിരണ്‍ (18), ശ്യാംരംഗ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ചക്കരക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്‌സ തേടി. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് നിഗമനം. സി.പി.എം. കണ്ണൂര്‍ജില്ലാ ഓഫീസ് സെക്രട്ടറി വാഴയില്‍ബാബുവിന്റെ വീടിനു സമീപത്താണ് ഈ സ്ഥലം. യുവാക്കള്‍ കളിക്കുമ്പോള്‍ ഒരു ബോംബ് പൊട്ടിയെന്നാണ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പൊട്ടാത്ത മറ്റുരണ്ടു ബോംബുകള്‍ എങ്ങോട്ടുപോയെന്നു ആര്‍ക്കും നിശ്ചയമില്ല. ഒളിപ്പിച്ചുവച്ച ബോംബ് പൊട്ടിയതാകാമെന്നാണ് പോലീസിന്റെ സംശയം.

ഇതുകൂടാതെ സ്‌ഫോടനമുണ്ടായതിനു ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് പുറംലോകമറിഞ്ഞത്. ഇതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. സി.പി.എം.  ആര്‍.എസ്.എസ്. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ചക്കരക്കല്ലും അപ്പക്കടവും. ഈ മേഖലയില്‍ കൂടുതല്‍ ബോംബുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്താല്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് – ഡോഗ് സ്‌ക്വാഡുകള്‍ താറ്റ്യോട്, കനാല്‍പ്പാലം, തലമുണ്ട, മുളളന്‍പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകപരിശോധന നടത്തി. സംഭവത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന്‌സി. പി.എം. ആരോപിച്ചു.
Kannur, Kerala, CPM, Bomb, Blast, Police, Investigation, Football

നേരത്തെ ഇതിനടുത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സൂക്ഷിച്ച വാളുള്‍പ്പെടെയുളള ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. ഈ പാശ്ചാത്തലത്തില്‍ കൂടുതല്‍  അന്വേഷണം നടത്തണമെന്നും സി.പി.എം. നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു.

Keywords: Kannur, Kerala, CPM, Bomb, Blast, Police, Investigation, Football, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Police says plot behind blast during football play.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم