പരിയാരം മെഡി.കോളേജ് സമരം ഒത്തുതീര്‍ക്കണം: ഡി.സി.സി

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടര്‍മാര്‍ നടത്തിവരൂന്ന അവകാശസമരം
Pariyaram, Kannur
ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോഗ്യമന്ത്രിക്കും സഹകരണമന്ത്രിക്കും നല്‍കിയ ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു. പി.ജി. ഡോക്ടര്‍മാരുടെ സമരത്തിന്ന് ഉത്തരവാദി പൂര്‍ണ്ണമായും പരിയാരം മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റാണെന്നൂം അര്‍ഹതപ്പെട്ട സ്‌റ്റൈപ്പെന്റ് ഡോക്ടര്‍മാര്‍ക്ക് അനുവദിക്കാത്തതാണ് സമരത്തിന് കാരണമെന്നൂം ഫാക്‌സ് സന്ദേശത്തില്‍ വ്യക്തമാക്കി.

ഡോക്ടര്‍മാരൂടെ സമരം കാരണം മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ വളരെ ഏറെ പ്രയാസം സഹിക്കുകയാണ്. സമരം നീണ്ടുപോയാല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ ഇല്ലാത്ത അവസ്ഥ വരുമെന്നും ഫാക്‌സ് സന്ദേശത്തില്‍ പറഞ്ഞു.

Keywords: Kerala, Kannur, Pariyaram, DCC, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم