കണ്ണൂര്‍: ഡി.വൈ.എഫ്. ഐ. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റ ഭാഗമായുള്ള പൊതുസമ്മേളനം ബുധനാഴ്ച
വൈകിട്ട് മയ്യിലില്‍ നടക്കും. പ്രതിനിധി സമ്മേളനം ഫ്രണ്ട് ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ ചൊവ്വാഴ്ച കാലത്ത് ഉദ്ഘാടനം ചെയ്തു. ചരിത്രത്തെ മാറ്റിമറിക്കുക എന്ന വെല്ലുവിളിയാണ് യുവാക്കള്‍ ഉള്‍പ്പെടെ ജനങ്ങള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ നരേന്ദ്രമോഡിക്ക് പ്രതിച്ഛായ നിര്‍മ്മിക്കുന്ന കാര്യം സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ അവിടുത്തെ യുവാക്കള്‍ ഏറ്റെടുത്തിരിക്കയാണ്. ഒരു ഐ. ടി.കമ്പനി അതിന്റെ ചുമതല ഏറ്റെടുത്തിരിക്കയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വരെ വികസനമായിരുന്നു ഇവരുടെ ലക്ഷ്യം. ഇപ്പോള്‍ ഒറ്റബദല്‍, അത് നരേന്ദ്ര മോഡി എന്ന നിലയിലാണ് പ്രചാരണം. ഇന്ത്യയ്ക്കകത്ത് പല ഇന്ത്യകളുണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ ഉത്തരേന്ത്യയില്‍ കണ്ടുവരുന്നത്. പലയിടത്തും മണ്ണില്‍ പണിയെടുക്കുന്നവക്ക് ഒരുതുണ്ട് ഭൂമിയോ പണിയായുധങ്ങള്‍ പോലുമോ ഇല്ല. യു.പിയില്‍ ദളിതര്‍ക്ക് വോട്ടു ചെയ്യാന്‍ അവകാശമില്ല. ഡി.വൈ. എഫ്. ഐ. പോലുള്ള യുവജന പ്രസ്ഥാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലെ അവസ്ഥ ഇതാണെന്നും വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബിനോയ് കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ജെയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ബുധനാഴ്ച വൈകിട്ട് നാലിന് പ്രകടനവും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ്, സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍, ഡി.വൈ.എഫ്.ഐ നേതാക്കളായ എ.എന്‍. ഷംസീര്‍, പി.പി. ദിവ്യ എന്നിവര്‍ പ്രസംഗിക്കും.
Keywords: Kerala Kannur, DYFI, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق