കണ്ണൂര്‍: നാറാത്ത് വച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കാതെ ജയിലിലടച്ച നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എസ്. അഷ്റഫ് മൗലവി ആവശ്യപ്പെട്ടു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) പ്രകാരമാണ് സംഘടനയുടെ ഇരുപത്തിയൊന്നു പ്രവര്‍ത്തകരെ ആറുമാസത്തേയ്ക്ക് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടച്ചത്. പൊലീസ് ആരോപിച്ച കാര്യങ്ങള്‍ക്ക് തെളിവുകളില്ല. ആയതിനാല്‍ സംഭവം സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അഷ്റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട്ടു നിന്ന് ആരംഭിച്ച് ഈ മാസം മുപ്പതിന് തിരുവനന്തപുരത്ത് സമാപിക്കുന്ന ജനവിചാരണ യാത്രയ്ക്ക് പൊലീസ് കണ്ണൂരില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്. കണ്ണൂര്‍ ജില്ലയില്‍ പൊലീസ് സംഘടനയെ അവഗണിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കരിദിനം ആചരിക്കുമെന്നും അഷ്റഫ് മൗലവി പറഞ്ഞു.
ആസൂത്രിതമായ ഗൂഢാലോചനയാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടക്കുന്നത്. നാറാത്ത് കേസിനെ രണ്ടാം മാറാട് കലാപം, ഹൈദരാബാദ്, ബാംഗളൂര്‍ സ്ഫോടനം എന്നിവയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് തസ്നിം, നൗഫല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala, Kvartha, Narath, Judicial, Popular Front, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment