പദ്ധതി വിഹിതം വെട്ടിക്കുറച്ചു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

കണ്ണൂര്‍: സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് വികസന പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കും. 2013-2014വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ നിന്നുമാണ് ഗണ്യമായ കുറവുവരുത്തിയത്.
Rupees

കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ പ്‌ളാന്‍ ഫണ്ടില്‍ നിന്നും 10,11,70,000 രൂപയുടെയും മെയിന്റസ് ഗ്രാന്‍ഡ് റോഡ് വിഹിതത്തില്‍ നിന്നും 7,82,51,000 രൂപയുടെയും റോഡിതര ഇനങ്ങളില്‍ 1,75,19,000 രൂപയുമാണ് വെട്ടിക്കുറച്ചത്. നഗരസഭകളുടെ പദ്ധതി വിഹിതത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കുറവ് വരുത്തിയിട്ടുളളത് തളിപ്പറമ്പ് നഗരസഭയ്ക്കാണ്. 3,03,38,535 രൂപയുടെ കുറവാണ് തളിപ്പറമ്പിന് നഷ്ടപ്പെട്ടത്.

സര്‍ക്കാര്‍ നടപടി പഞ്ചായത്തുകളില്‍ നടന്നുകൊണ്ടിരിക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെയും താളം തെറ്റിക്കും. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ കൂലി നല്‍കുന്നത് ഒഴിവാക്കി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുമെന്ന് പറഞ്ഞാണ് ഫണ്ട് കുറച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ നല്‍കാനുളള ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക ഇതുവരെ നല്‍കിയിട്ടുമില്ല. ഫിനാന്‍സ് കമ്മിഷന്‍ നിര്‍ദ്ദേശിച്ച പദ്ധതി വിഹിതം പോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാത്ത അവസ്ഥയാണുളളത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യു. ഡി. എഫ് സര്‍ക്കാര്‍ നടപടിയില്‍ സി. പി. എം ജില്ലാസെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുത്തും പദ്ധതിവിഹിതം വെട്ടിക്കുറച്ചും ദുര്‍ബലമാക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Keywords: Kerala, Kannur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post