ഫെയ്‌സ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: റോഷ്‌നി ഖാലിദ് പരാതി നല്‍കി

Kannur, Kerala, Roshni Khalid, Facebook, Police Complaint, Social Network, Muslim League
കണ്ണൂര്‍: മുസ്ലീം ലീഗ് നഗരസഭാധ്യക്ഷ സ്ഥാനാര്‍ത്ഥി റോഷ്‌നി ഖാലിദിനെ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫെയ്‌സ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. അബ്ദുല്‍ വാഹിദെന്ന വിലാസത്തില്‍ നിന്നാണ് അപകീര്‍ത്തികരമായ രീതിയിലുളള ചില കമന്റുകള്‍ പോസ്റ്റുചെയ്തിട്ടുളളത്.

അടുത്ത ദിവസം സൃഷ്ടിച്ച് ഇ. മെയില്‍വിലാസമാണിത്. നഗരസഭാധ്യക്ഷ സ്ഥാനത്തുളള സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ലീഗിനകത്ത് തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് നറുക്കെടുപ്പിലൂടെസ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

ഇതിനുശേഷമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫെയ്‌സ് ബുക്കിലൂടെ അപകീര്‍ത്തികരമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. റോഷ്‌നിയുടെ പരാതിയില്‍ ടൗണ്‍ പോലിസ് കേസെടുത്തു.

Keywords: Kannur, Kerala, Roshni Khalid, Facebook, Police Complaint, Social Network, Muslim League, Muncipality, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم