കണ്ണൂരില്‍ വീണ്ടും മയക്കുമരുന്ന് വേട്ട: ഹെറോയിനുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ഹെറോയിനുമായി യുവാവ് അറസ്റ്റില്‍. നഗരത്തിലെ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനകണ്ണിയായ ചാലാട് അല്‍ അമീന്‍വീട്ടില്‍ മുഹമ്മദ് റിയാസാ(21)ണ് പിടിയിലായത്. ഇയാളില്‍ നിന്നും 24 പൗച്ച് ഹെറോയിനും കണ്ടെടുത്തു.
Arrested

മയക്കുമരുന്നുകളുടെ കൂട്ടത്തില്‍ ഏറ്റവും വിലയേറിയതാണ് ഹെറോയിന്‍. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് ഹെറോയിന്‍ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് റിയാസെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍സഞ്ചരിച്ച കെ. എല്‍ 13 വി.2791 സുസൂക്കി ആക്‌സസ് സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വെളളിയാഴ്ച വൈകിട്ട് കണ്ണൂര്‍ ഫയര്‍സ്‌റ്റേഷനു സമീപത്തെ വിജനമായ സ്ഥലത്തുവച്ചാണ് റിയാസിനെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ കണ്ണൂരിലെ മയക്കുമരുന്ന് വിതരണക്കാരെ കുറിച്ചും ഹെറോയിന്‍ എത്തിക്കുന്നവരെ കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പടന്നപ്പാലത്തെ സാജിദ് എന്നയാളാണ് തനിക്ക് ഹെറോയിന്‍ എത്തിച്ചു നല്‍കുന്നതെന്ന് റിയാസ് മൊഴി നല്‍കിയതായി അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു.റിയാസ് പിടിയിലായതോടെ ഇയാള്‍ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി എക്‌സ് സൈസ് സംഘം ആസൂത്രിതമായി നടത്തിയ കരുനീക്കത്തിനൊടുവിലാണ് റിയാസ് പിടിയിലാകുന്നത്. മയക്കു മരുന്ന് വാങ്ങിക്കാനെന്ന പേരില്‍ എക്‌സൈസ് സംഘത്തിലെ ഒരാള്‍ വേഷം മാറി റിയാസുമായി പരിചയപ്പെടുകയും ഹെറോയിന്‍ എത്തിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഫയര്‍സ്‌റ്റേഷനടുത്തു നിന്നും കൈമാറാന്‍ വേണ്ടിയുളള മുന്‍ധാരണ പ്രകാരമെത്തിയ റിയാസിനെ മയക്കുമരുന്ന് കൈമാറുന്നതിനിടെ ഇന്‍സ് പെക്ടര്‍ എന്‍.മാത്യു തോമസിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സി.കെ ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.പി ഉണ്ണികൃഷ്ണന്‍, സി.ദിലീപ്, റിഷാദ്, രഞ്ജിത്ത്, ഷിജു ജോണ്‍സണ്‍, സജിത്ത് എന്നിവരടങ്ങുന്നസംഘം പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Kerala, Kannur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم