റോഡ് നിര്‍മ്മാണം വൈകിയതില്‍ പ്രതിഷേധിച്ച് എന്‍ജിനിയറുടെ വീടാക്രമിച്ചു

കണ്ണൂര്‍: പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയറുടെ വീടാക്രമിച്ച് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. ചിറക്കല്‍, വളപട്ടണം പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയറുടെ ചുമതല വഹിക്കുന്ന അഴീക്കോട് പുതിയാപ്പറമ്പ് നുച്ചിവയല്‍ കണ്ണന്‍ ആശുപത്രിക്കു സമീപത്തെ പി.വി മോഹനന്റെ വീടാണ് ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഒരുസംഘം ആക്രമിച്ചത്. കല്ലേറില്‍ വീടിന്റെ ഇരുനിലകളിലെ നാലുജനല്‍പാളികള്‍ തകര്‍ന്നു. കുപ്പിയില്‍ കരി ഓയില്‍ നിറച്ച് എറിഞ്ഞ് വീടിന്റെ വരാന്തമുഴുവന്‍ വികൃതമാക്കി.
House attack
File photo


ഗേറ്റ് അടച്ചതിനാല്‍ പുറത്തു നിന്നാണ് അക്രമമുണ്ടായത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലിസ് സംശയിക്കുന്നു. വീടിന്റെ മതിലില്‍ മോഹനനെതിരെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പുതിയതെരു കുന്നുംകൈ കൊറ്റാളി റോഡ് പ്രവൃത്തി ഇഴയുന്നതിന്റെ ഭാഗമായുളള പ്രതിഷേധമാണ് അക്രമത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു. കൊറ്റാളി റോഡിന് കൈക്കൂലി ഒരുലക്ഷം കിട്ടാത്തത് കൊണ്ട് മൂന്നാഴ്ച ലീവെടുത്ത് മുങ്ങിയ മോഹനാ എന്നാണ് പോസ്റ്ററിലെ വരികള്‍.

ചികിത്സയുമായി ബന്ധപ്പെട്ട് മോഹനന്‍ ഈ മാസം ഒന്നുമുതല്‍ അവധിയിലാണ്. നേരില്‍ സൈറ്റില്‍ വച്ച് പലകപൊട്ടി വീണു പരിക്കേറ്റതിനെ തുടര്‍ന്നുളള ശസ്ത്രക്രിയ കഴിഞ്ഞ വെളളിയാഴ്ച രാത്രിയാണ് മംഗലാപുരം ആശുപത്രിയില്‍ നിന്നും ഇയാള്‍ കുടുംബസമേതം തിരിച്ചെത്തിയത്. ഇതറിഞ്ഞതിനെ തുടര്‍ന്നാണ് അക്രമം നടത്തിയതെന്ന് പൊലിസ് സംശയിക്കുന്നു.

പുതിയതെരു കുന്നുംകൈ കൊറ്റാളി റോഡിന്റെ െ്രെഡനേജ് പ്രവൃത്തി മാത്രമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. നേരത്തെ തന്നെ മെറ്റല്‍ ഇറക്കിയിട്ടും കരാറുകാരന്റെ അനാസ്ഥമൂലം ടാറിംഗ് വൈകിയിരുന്നതായി പറയുന്നു. ഇതില്‍ ക്ഷുഭിതരായ ചിലരാണ് അക്രമമഴിച്ചുവിട്ടതെന്ന് പൊലിസ് പറയുന്നു. വളപട്ടണം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Kerala, Kannur, Road Maintenance, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم