അഗ്രോണമി ഫാംസ് ഇന്ത്യ ലിമിറ്റഡ് ഹൈടെക് ഡയറി ഫാം ശിലാസ്ഥാപനം


Oommen Chandy
കണ്ണൂര്‍: അഗ്രോണമി ഫാംസ് ഇന്ത്യലിമിറ്റഡിന്റെ ഹൈടെക് ഡയറി ഫാമിന്റെ ശിലാസ്ഥാപനം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ദിനേശ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. സണ്ണിജോസഫ് എം. എല്‍. എയുടെ അദ്ധ്യക്ഷതയില്‍ ഫാംസ് ഇന്ത്യ ലിമിറ്റഡ് പാല്‍ സംസ്‌കരണ പ്‌ളാന്റ് ശിലാസ്ഥാപനം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.

കാലിത്തീറ്റ നിര്‍മ്മാണ ഫാക്ടറി ശിലാസ്ഥാപനം കേന്ദ്രമന്ത്രി കെ.സി വേണുഗോപാലും ഐസ് ക്രീം പ്‌ളാന്റിന്റെ ശിലാസ്ഥാപനം മന്ത്രി കെ.സി വേണുഗോപാലും നിര്‍വഹിക്കും. ആടുവളര്‍ത്തല്‍ കേന്ദ്രം ശിലാസ്ഥാപനം മന്ത്രി കെ. പി മോഹനനും ലോഗോ പ്രകാശനം കെ.സുധാകരന്‍ എം. പിയുംനിര്‍വഹിക്കും. ചടങ്ങില്‍ എ. പി അബ്ദുളളക്കുട്ടി എം. എല്‍. എ, ഡോ. രത്തന്‍ ഖേല്‍ക്കര്‍, എം. എല്‍. എ മാരായ ജെയിംസ് മാത്യു, ഇ, പി ജയരാജന്‍, എം.കെ രാഘവന്‍ എം. പി, കെ. പി നൂറുദ്ദീന്‍, കെ. കെ നാരായണന്‍, കെ. എ സരള, എം.സി ശ്രീജ, ഡോ. കെ. പി മമ്മൂട്ടി, വി.കെ അബ്ദുള്‍ ഖാദര്‍ മൗലവി, രാമചന്ദ്രന്‍ കടന്നപ്പളളി, പി. ജയരാജന്‍, പി. രാമകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, കെ.രഞ്ചിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

Keywords: Kerala, Kannur, agronomy, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم