ശ്രീകണ്ഠാപുരം: എസ്.ഇ.എസ് കോളേജില്‍ എസ്.എഫ്.ഐക്കാര്‍ സ്ഥാപിച്ച ഹെല്‍പ്പ് ഡെസ്കിനെ ചൊല്ലിയുളള സംഘര്‍ഷം പ്രിന്സിപ്പാളുമായുളള വാക്കേറ്റത്തില്‍ കലാശിച്ചു. ഒടുവില്‍ പൊലിസെത്തി വിദ്യാര്‍ത്ഥികളെ വിരട്ടിയോടിച്ചു. ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനെത്തുന്നവരെ സഹായിക്കാന്‍ എസ്. എഫ്. ഐക്കാര്‍ സ്ഥാപിച്ച കേന്ദ്രം എടുത്തുമാറ്റണമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. എ. എം മുരളീധരന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ എസ്. എഫ്. ഐക്കാര്‍ രംഗത്തെത്തിയതോടെയാണ്
പ്രശ്നമാരംഭിച്ചത്.
കഴിഞ്ഞ 13മുതല്‍ ഇവിടെ എസ്. എഫ്. ഐ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നുണ്ട്.ഈ ദിവസങ്ങളില്‍ പ്രിന്‍സിപ്പാള്‍ അവധിയിലായിരുന്നു. അവധികഴിഞ്ഞ് പ്രിന്സിപ്പാളെത്തിയപ്പോഴാണ് ഡസ്ക് ആവശ്യമില്ലെന്ന് പറഞ്ഞത്. ബെഞ്ചും ഡെസ്കും എടുത്തുമാറ്റാന്‍ പ്യൂണിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുവേണ്ടിയെത്തിയ പ്യൂണിനെ എസ്. എഫ്. ഐക്കാര്‍ തടഞ്ഞപ്പോഴാണ് സംഘര്‍ഷമാരംഭിച്ചത്.തുടര്‍ന്ന് കൂട്ടംകൂടി നിന്ന പ്രവര്‍ത്തകരെ എസ്. ഐ കെ.സുധീറിന്റെ നേതൃത്വത്തില്‍ പൊലിസെത്തി വിരട്ടിയോടിച്ചു.എസ്. എഫ്. ഐ പ്രവര്‍ത്തകരായ നിധീഷ്, വിപിന്‍, സനൂപ്, വൈഷ്ണവ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords: Kerala, Shreekandapuram, SES, College, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق