കോടതിഉത്തരവിന്റെ മറവില്‍ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ ഫീസ് നിരക്ക് കൂട്ടി


Kannur, Kerala, CBSC, School, Fees, Hike, Court, Teacher, Malayalam news, Kerala News

കണ്ണൂര്‍: സുപ്രീംകോടതിഉത്തരവിന്റെ മറവില്‍ സി.ബി.എസ്.ഇ. അണ്‍ എയ്ഡഡ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ മാനേജ് മെന്റുകള്‍ തീവെട്ടിക്കൊളള നടത്തുന്നതായി പരാതി. ജില്ലയിലെ സ്‌കൂളുകളില്‍ എല്‍. കെ.ജി യു.കെ.ജി. മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുളള ക്ലാസുകളില്‍ മുപ്പതുമുതല്‍ അമ്പതുശതമാനം വരെയാണ് ഫീസ് നിരക്ക് ഉയര്‍ത്തിയത്. എണ്‍പതുമുതല്‍ നൂറിരട്ടിവരെ വര്‍ദ്ധനവ് വരുത്തിയ സ്ഥാപനങ്ങളുമുണ്ട്.

അണ്‍ എയ്ഡഡ് മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മിനിമം വേതനമായി ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും നല്‍കണമെന്ന കോടതി ഉത്തരവിനെ മറയാക്കിയാണ് ഫീസുയര്‍ത്തിയത്. സ്‌കൂള്‍ ബസുകള്‍ക്കും നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഡൊണേഷന്‍ എന്ന പേരില്‍ രക്ഷിതാക്കളില്‍ നിന്നും കൈക്കൂലിയുടെ നിരക്കും പത്തിരിട്ടിയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ ആഴ്ചകള്‍ക്കു മുമ്പ് കണ്ണൂര്‍ നഗരത്തിലെ ഒരു അണ്‍ എയ്ഡഡ് സ്‌കൂളിനു മുന്നില്‍ വ്യാപകമായ പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു.

അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വേതനവര്‍ദ്ധനവ് നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന മാനേജ് മെന്റുകള്‍ പലയിടങ്ങളിലും ഇതു പേരിന് മാത്രമെ നടപ്പിലാക്കിയിട്ടുളളൂ. പഴയതുപോലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുകയും അവരില്‍ നിന്ന് അധികതുക പിടിച്ചുവാങ്ങുന്നതിനായി ചെക്കില്‍ ഒപ്പിട്ടുവാങ്ങുകയുമാണ് ചെയ്യുന്നതെന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത്. കോടതിവിധി നടപ്പിലാക്കുന്നുവെന്ന നാട്യത്തില്‍ തുച്ഛമായ ശമ്പളവര്‍ദ്ധനവ് നല്‍കി കൂടുതല്‍ സമയം ജോലി ചെയ്യിക്കാനുളള നീക്കവും നടക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലുളള ജീവനക്കാരില്‍ 40 ശതമാനം പേരെ യാതൊരു മുന്നറിയിപ്പ് നോട്ടീസും നല്‍കാതെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. അധ്യാപകരും അനധ്യാപകരും ഇങ്ങനെ പുറത്തുപോവേണ്ടി വരുന്നുണ്ട്.

ജില്ലയിലെ പ്രമുഖമായ ഒരു സ്‌കൂളില്‍ നിന്നും സ്‌കൂള്‍ ഡ്രൈവര്‍മാരെപ്പോലും പിരിച്ചുവിട്ടിട്ടുണ്ട്. ഓരോസ്‌കൂളിന്റെയും ഭൗതിക സാഹചര്യമനുസരിച്ചത് 25ശതമാനം ഫീസ് വര്‍ദ്ധനവ് വരുത്താമെന്ന് സി.ബി. എസ്.ഇ. അണ്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ് മെന്റ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇതിനു മുകളില്‍ ഫീസ് വര്‍ദ്ധനവ് വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മാനേജ് മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. ഗ്രാമ നഗരഭേദമന്യേ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ നടപ്പിലാക്കിയ ഫീസ് വര്‍ദ്ധനവ് രക്ഷിതാക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അന്യായമായ ഫീസ് വര്‍ദ്ധനവിനെതിരെ രക്ഷിതാക്കളും കൂട്ടപിരിച്ചുവിടലിനെതിരെ ജീവനക്കാരും പ്രക്ഷോഭത്തിന്റെ പാതയിലാണ്.

Keywords: Kannur, Kerala, CBSC, School, Fees, Hike, Court, Teacher, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم