കളഞ്ഞുകിട്ടിയ പണം തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍മാതൃകയായി


cash
കൂത്തുപറമ്പ്: നഗരത്തിലെ കംഫര്‍ട്ട് സ്‌റ്റേഷനടുത്തുവച്ച് കളഞ്ഞുകിട്ടിയ 24,000രൂപ തിരിച്ചു നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി. വ്യാഴാഴ്ച ഉച്ചയോടെയാണ് കൈതേരയിലെ ഓട്ടോഡ്രൈവര്‍ പി.വിഷിബിന് കടലാസില്‍ പൊതിഞ്ഞ പണം കളഞ്ഞുകിട്ടിയത്.

പണമാണെന്ന് മനസിലായ ഷിബിന്‍ ഉടന്‍ കൂത്തുപറമ്പ് സി. ഐ ഓഫീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കാപ്പുമ്മലിലെ മരവ്യവസായി ഷൈലേഷിന്റെതായിരുന്നു പണം. പൊലിസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷൈലേഷ് വെള്ളിയാഴ്ച ഉച്ചയോടെ സ്‌റ്റേഷനിലെത്തി പണം ഏറ്റുവാങ്ങുകയായിരുന്നു.

Keywords: Kerala, Kannur, Kuthuparamb, Auto driver, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم