ബസിടിച്ച് സ്ത്രീമരിച്ചു

Kannur, Obituary, Accident, Kerala, Mattannoor, Hospital, Bus, Leela, Malayalam news,
മട്ടന്നൂര്‍: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യബസിടിച്ച് സ്ത്രീമരിച്ചു. ബുധനാഴ്ച രാവിലെ ചാലോട് - ഇരിക്കൂര്‍ റൂട്ടില്‍ ആയിപ്പുഴ ജംഗ്ഷനിലാണ് അപകടം. കൊളപ്പയിലെ ഫര്‍ണ്ണിച്ചര്‍കടയിലേക്ക് ജോലിക്ക് പോവുകയായിരുന്ന ആയിപ്പുഴ കൂരാരിയിലെ പൂവത്താന്‍കണ്ടി വീട്ടില്‍ ലീലയാ(45)യാണ് മരിച്ചത്.

ബസില്‍ കയറാന്‍പോകുന്നിനിടെ ഇരിക്കൂറില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസി
ടിച്ച് തെറിപ്പിക്കുകയായിരുന്നു. ലീലയെ ഇരിക്കൂര്‍ ഗവ. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമന്‍-നാരായണി ദമ്പതികളുടെ മകളാണ്.

ഭര്‍ത്താവ്: ബാലകൃഷ്ണന്‍. മകന്‍: ഗോകുല്‍. സഹോദരങ്ങള്‍: ശോഭ, ഭാമ, യശോദ, രാജീവന്‍. മൃതദേഹം മട്ടന്നൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം സംസ്‌കരിച്ചു.

Keywords: Kannur, Obituary, Accident, Kerala, Mattannoor, Hospital, Bus, Leela, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kannur Vartha, Kannur News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم