പോലിസിനു നേരെ കല്ലേറ്: 4 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Kannur, Kerala, Mattannoor, Arrest, Police, Rally, SDPI, Popular Front of India, Raid, Malayalam news
മട്ടന്നൂര്‍: പ്രകടനം നടത്തുന്നിതിനിടെ പോലിസിനു നേരെ കല്ലേറ് നടത്തിയ കേസിലെ പ്രതികളായ നാലു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു. പാലോട്ടുപളളിയിലെ കെ. സിയാദ് (24), കാശിമുക്കിലെ കെ. സമദ് (23), കോളാരിയിലെ സി.എച്ച്. ഉമര്‍ (30), ചാവശേരി പറമ്പിലെ മുഹമ്മദ് അന്‍വര്‍ (19) എന്നിവരെയാണ് മട്ടന്നൂര്‍ സി.ഐ. ടി.എന്‍. സജീവും സംഘവും പിടികൂടിയത്.

എസ്.ഡി.പി.ഐ. പാലോട്ടുപ്പളളി ഓഫീസ് റെയ്ഡു നടത്തിയതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം രാത്രി മട്ടന്നൂര്‍ നഗരത്തില്‍ പ്രകടനം നടത്തിയത്. എസ്.ഡി.പി.ഐ. നേതാവ് റഫീഖ് കീച്ചേരി ഉള്‍പെടെയുളള മുപ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പിടിയിലായവരെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതിയില്‍ ഹാജരാക്കി.

Keywords: Kannur, Kerala, Mattannoor, Arrest, Police, Rally, SDPI, Popular Front of India, Raid, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kannur Vartha, Kannur News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم